മലപ്പുറം: ഉരുൾപൊട്ടലും പ്രളയവും 47 പേരുടെ ജീവനെടുത്ത മലപ്പുറം ജില്ലയിൽ ജീവിതം തിരിച്ചുപിടിക്കുന്ന കാഴ്ചകളാണെങ്ങും. 540 വീടുകളാണ് ഇല്ലാതായത്. 4241 വീടുകൾ ഇനി മാറ്റിപ്പണിയണം. തകർന്ന റോഡുകൾ നിർമിക്കാൻ മാത്രം 383.6 േകാടി രൂപ േവണം. വീടുകൾ തകർന്ന വകയിൽ മാത്രം 21.94 കോടി രൂപയുടെ നഷ്ടം. പക്ഷിമൃഗാദികൾ ചത്തൊടുങ്ങിയ വകയിൽ 1.60 കോടിയുടെ നഷ്ടം. 2057. 92 മി.മീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്.
കനത്ത നാശമുണ്ടായ മലയോര മേഖലയിൽ കാഞ്ഞിരപ്പുഴയുടെയും കുറുവൻ പുഴയുടെയും തീരങ്ങളിലൂടെ നടന്നാൽ ചങ്ക് തകരുന്ന കാഴ്ചകളാണ്. 50 വീടുകളുണ്ടായിരുന്ന മതിൽമൂല കോളനി ആളൊഴിഞ്ഞു കിടക്കുന്നു. താമസക്കാർ ക്യാമ്പിലാണ്. തിരിച്ചുവരാൻ പലർക്കും വീടില്ല. ഉള്ള വീടുകൾ വാസയോഗ്യവുമല്ല. ‘‘ഞാൻ ക്യാമ്പിൽനിന്നെത്തി ചളിയും മണ്ണും വാരി അകത്തുകടക്കാവുന്ന രൂപത്തിലാക്കി. ഭാര്യയും മക്കളും പേടിച്ചിട്ട് വന്നിട്ടില്ല’’-കോളനിയിലെ ആദ്യവീട്ടുകാരനായ കല്ലേമ്പാട് ചന്ദ്രെൻറ വാക്കുകൾ.
കാഞ്ഞിരപ്പുഴ ബാക്കിവെച്ച കോളനിയിലെ ചുരുക്കം വീടുകളിലൊന്നാണ് ഇദ്ദേഹത്തിേൻറത്. പ്രളയജലം വീട്ടുമുറ്റത്തെത്തിച്ച ചളിയുടെയും മണ്ണിെൻറയും മരങ്ങളുടെയും വൻ കൂമ്പാരം കാണണമെങ്കിൽ കാഞ്ഞിരപ്പുഴ കലിതുള്ളിയ നമ്പൂരിപ്പൊട്ടിയിലെ ഒമ്പത് വീടുകളുടെയും മുറ്റത്തെത്തണം. പുഴയോരവാസിയായ ചക്കുങ്ങൽ വാപ്പുട്ടിയുടെയും അയൽക്കാരുടെയും വീട്ടുമുറ്റത്ത് മരക്കഷണങ്ങളുടെയും കമ്പുകളുടെയും വലിയ മലതന്നെ വെള്ളം കൊണ്ടുവന്നിട്ടു പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.