കോഴിക്കോട്: പ്രളയത്തിൽ തകർന്ന സംസ്ഥാനത്തിെൻറ പുനർനിർമിതിക്കായി നൂതന പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിൽ നിന്നും വീടുകളിൽനിന്നും വിദ്യാർഥികൾ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് വിൽക്കാനാണ് നിർദേശം.
തൃശൂർ കയ്പമംഗലം നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ കുട്ടികളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് കുപ്പികളടക്കം ശേഖരിച്ചിരുന്നു. ഇവ വിറ്റുകിട്ടിയ പണം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത് ഏറെ പ്രശംസ നേടി.
ഈ മാസം 23 വരെ സംസ്ഥാനത്തെ എല്ലാ സ്കൂളിലും ഈ മാതൃകയിൽ വിദ്യാർഥികൾ സ്കൂൾ പരിസരത്ത് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് സൂക്ഷിക്കണം.
അധ്യയനത്തെ ബാധിക്കാത്ത രീതിയിലായിരിക്കണം ഇൗ പ്രവർത്തനങ്ങൾ. പ്ലാസ്റ്റിക് കുപ്പികൾ കേരള സ്ക്രാപ് മർച്ചൻറ് അസോസിയേഷൻ എന്ന സംഘടനയാണ് സ്കൂളുകളിൽനിന്ന് ഏറ്റെടുത്ത് സംസ്കരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശേഖരിക്കുന്ന കുപ്പികൾ അസോസിയേഷൻ ഇൗ മാസം 24 മുതൽ ഏറ്റെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.