പ്രളയ ദുരിതാശ്വാസ ഫണ്ട്​: ഇതുവരെ കണ്ടെത്തിയത് 16 ലക്ഷത്തിന്‍റെ തട്ടിപ്പ്​ VIDEO

കാക്കനാട്: സി.പി.എം നേതാക്കളടക്കം ആരോപണവിധേയരായ പ്രളയ ദുരിതാശ്വാസ ഫണ്ട് ക്രമക്കേടിൽ ഇതുവരെ കണ്ടെത്തിയത് 16 ല ക്ഷത്തോളം രൂപയുടെ തട്ടിപ്പ്. ഒളിവിൽ കഴിയുന്ന സി.പി.എം പ്രാദേശിക നേതാവ് എം.എം. അൻവറി​​​​​​െൻറ അയ്യനാട് സർവിസ് സഹ കരണ ബാങ്കിലെ അക്കൗണ്ടിലേക്കെത്തിയ 10.54 ലക്ഷം, കഴിഞ്ഞ ദിവസം അറസ്​റ്റിലായ മറ്റൊരു സി.പി.എം നേതാവായ എൻ.എൻ. നിതി​​​​​ ​െൻറ ഭാര്യ ഷിൻറുവി​​​​​​െൻറ ദേന ബാങ്കിലെ അക്കൗണ്ടിലെത്തിയ രണ്ടര ലക്ഷം എന്നിവക്ക്​ പുറമേ മുഖ്യപ്രതി വിഷ്ണുപ്രസാദ് രണ്ടാം പ്രതി മഹേഷിന് നേരിട്ട് അയച്ച പണം ഉൾപ്പെടെയുള്ള കണക്കാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തുക ഇനിയും കൂടാനാണ് സാധ്യത.

നിലവിൽ ഏഴ് പേരെയാണ് ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിഷ്ണുവിനെയും മഹേഷിനെയും കൂടാതെ മൂന്നാം പ്രതിയായി അൻവറിനെയും നാലാം പ്രതിയായി അയ്യനാട് ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായ ഇയാളുടെ ഭാര്യ ഖൗലത്തിനെയും പ്രതിചേർത്തതായാണ് ഉദ്യോഗസ്ഥർ പറയുന്നത്.

Full View

മഹേഷി​​​​​​െൻറ ഭാര്യ നീതു, നിതിൻ, ഭാര്യ ഷിൻറു എന്നിവരാണ് മറ്റ് പ്രതികൾ. അക്കൗണ്ടിൽ പണമെത്തിയതാണ് ഖൗലത്തും നീതുവും ഷിൻറുവും പ്രതികളാകാൻ കാരണം. സി.പി.എം അംഗം കൂടിയായ ഖൗലത്തിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ്​ ചെയ്തിട്ടുണ്ട്.

തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്കായി വിഷ്ണുവിനെയും മഹേഷിനെയും കസ്​റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. അന്വേഷണത്തി​​​​​​െൻറ ഭാഗമായി വ്യാഴാഴ്ചയും കലക്ടറേറ്റിലും ട്രഷറിയിലും പരിശോധന നടന്നു.

പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ

കാ​ക്ക​നാ​ട്: പ്ര​ള​യ​ദു​രി​താ​ശ്വാ​സ ത​ട്ടി​പ്പു​കേ​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ളാ​യ മ​ഹേ​ഷ്, സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​വ് എ​ൻ.​എ​ൻ. നി​തി​ൻ, ഭാ​ര്യ ഷി​ൻ​റു എ​ന്നി​വ​രെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് ജ​ഡ്ജി ബി. ​ക​ലാം പാ​ഷ​യാ​ണ് ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്ത​ത്. ഇ​വ​രെ എ​റ​ണാ​കു​ളം ജി​ല്ല ജ​യി​ലി​ലേ​ക്ക്​ മാ​റ്റി.

കേ​സി​ൽ ഒ​ളി​വി​ലു​ള്ള പ്രാ​ദേ​ശി​ക നേ​താ​വാ​യ എം.​എം. അ​ൻ​വ​ർ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി പൊ​ലീ​സി​​​െൻറ റി​പ്പോ​ർ​ട്ട്​ തേ​ടി​യി​രി​ക്കു​ക​യാ​ണ്. അ​ൻ​വ​റി​​​െൻറ ഭാ​ര്യ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യ അ​യ്യ​നാ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ്​ ആ​ദ്യം പ​ണ​മെ​ത്തി​യി​രു​ന്ന​ത്. സി.​പി.​എം അം​ഗ​മാ​യ ഇ​വ​രെ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ സ​സ്​​െ​പ​ൻ​ഡ്​ ചെ​യ്​​തി​ട്ടു​ണ്ട്.

Tags:    
News Summary - Flood Fund Theft in Ernakulam District CPM Leader -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.