നഷ്ടപരിഹാരം നൽകാൻ അഞ്ചുവർഷം; പലിശയും കൊടുക്കണമെന്ന്​ മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: പ്രളയത്തിൽ വീട് തകർന്നതിന് 2018 ൽ ജില്ല ഭരണകൂടം നൽകാൻ തീരുമാനിച്ച നഷ്ടപരിഹാരമായ 47,500 രൂപ നിർധന വീട്ടമ്മയുടെ അക്കൗണ്ടിലേക്ക് കൈമാറാൻ അഞ്ചുവർഷത്തെ കാലതാമസമെടുത്ത സാഹചര്യത്തിൽ 2018 മുതൽ 2023 വരെയുള്ള ബാങ്ക് പലിശ നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ.

തുക പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാൻ വൈകിയതിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ റവന്യൂ വിജിലൻസ് വിഭാഗം പരിശോധിക്കണമെന്നും കമീഷൻ ആക്ടിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

നേമം ശാന്തിവിളയിൽ താമസിക്കുന്ന കെ.ജി. കൃഷ്ണവേണി സമർപ്പിച്ച പരാതിയിലാണ് നടപടി. 2018 സെപ്റ്റംബർ അഞ്ചിനാണ് ഇവരുടെ വീട് പ്രകൃതിക്ഷോഭത്തിൽ തകർന്നത്. 

Tags:    
News Summary - Five years to pay compensation; Human Rights Commission to pay interest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.