ചോരക്കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച മാതാവിന് അഞ്ചുവർഷം കഠിനതടവ്
പാലക്കാട്: പെണ്‍കുഞ്ഞിനെ പ്രസവിച്ചയുടന്‍ കാട്ടിൽ ഉപേക്ഷിച്ച കേസിൽ അഗളിയിലെ കൊട് ടമേട് സ്വദേശിനി മരതകത്തെ (51) അഞ്ചുവര്‍ഷം കഠിന തടവിനും 10,000 രൂപ പിഴക്കും പാലക്കാട് അഡീഷ നല് സെഷന്‍സ് കോടതി-ഒന്ന് ശിക്ഷിച്ചു. ഭൂതിവഴി ഊരിനടുത്തുള്ള കാട്ടില്‍ 12 അടിയോളം താ ഴ്ചയുള്ള തോട്ടിലേക്കാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. വന്യജീവികളുള്ള കാട്ടിലെ തോട്ടില്‍ ര ണ്ടുദിവസത്തോളം കുട്ടി ജീവനോടെ കിടന്നു.
2012 ആഗസ്റ്റ് 15ന് ഉച്ചയോടെ ആടുമേക്കാന്‍ വന്ന ഭൂതിവഴി ഊരിലെ പാപ്പാള്‍ എന്ന സ്ത്രീ കുഞ്ഞിെൻറ കരച്ചില്‍കേട്ട് െപാലീസില്‍ അറിയിച്ചു. പാഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടത്, ശരീരമാസകലം പുഴുവരിച്ച് ഗുരുതരാവസ്ഥയില്‍ മുള്‍പടര്‍പ്പില്‍ കിടക്കുന്ന കുഞ്ഞിനെ.
കുട്ടിയെ ആദ്യം അഗളി സി.എച്ച്.സിയിലും പിന്നീട് കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയിലും എത്തിച്ചു. ആഴ്ചകൾക്കകം പൂര്‍ണ ആരോഗ്യം കൈവന്ന കുട്ടിയെ ജില്ല ശിശുക്ഷേമ സമിതി മുഖേന മലമ്പുഴയിലെ െപ്രാവിഡന്‍സ് ഹോമിന് കൈമാറി. കുറ്റകൃത്യത്തിന് ദൃക്സാക്ഷിയുമില്ലാതെയിരുന്നിട്ടും ഡി.എൻ.എ പരിശോധനയുള്‍പ്പെടെയുള്ള ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയാണ് കുറ്റം തെളിയിച്ചത്.
307 െഎ.പി.സി പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 5000 രൂപ പിഴയും ബാലനീതി നിയമപ്രകാരം നാലുവര്‍ഷം കഠിനതടവും 5000 രൂപ പിഴക്കും പ്രതി അര്‍ഹയാണെങ്കിലും പ്രതിയുടെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അഞ്ച് വര്‍ഷം കഠിന തടവായി ചുരുക്കുകയാണെന്നാണ് കോടതി വിധിയില്‍ പറയുന്നു.
അന്നത്തെ അഗളി സി.െഎ ആർ. മനോജ് കുമാര്‍ അന്വേഷിച്ച കേസ് അഡീഷനല്‍ പി.പി. ആനന്ദാണ് കോടതിയില്‍ വാദിച്ചത്. സ്വാതന്ത്ര്യദിനത്തില്‍ കുട്ടിയെ കണ്ടെത്തിയതിനാല്‍ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ കുഞ്ഞിന് ‘സ്വതന്ത്ര’ എന്ന പേര് നല്‍കിയിരുന്നു. ഡോ. പ്രേം സുലജലത, രാജേഷ് എന്നിവരാണ് കുഞ്ഞിനെ ചികിത്സിച്ചത്. അന്നത്തെ അഗളി എസ്.െഎ കൃഷ്ണവര്‍മ, വനിത സിവിൽ പൊലീസ് ഓഫിസര്‍മാരായ ബീന, സുന്ദരി എന്നിവരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനും പരിചരിക്കാനും നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.