Posted On
date_range Updated On
date_range വിമാനത്താവളത്തിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചുപേർ പിടിയിൽ
നെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. കണ്ണൂർ പാനൂർ ശ്രീനിലയത്തിൽ ശ്രീലാൽ (32), പന്തക്കൽ കാർത്തികയിൽ റെനീഷ് (32), പാനൂർ മനീക്കര ലിബിൻ (32), പാനൂർ വാരിയം കണ്ടത്തിൽ അജ്മൽ (27), ചൊക്ലി കുന്നുമ്മക്കണ്ടി നജീബ് (22) എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെ ഒമാനിൽനിന്നും നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ഹഫ്സലിനെ കാറിൽ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ഒരു കിലോ സ്വർണം സംഘം തട്ടിയെടുത്തു. തലശ്ശേരിയിലെ ഹോട്ടലിൽനിന്നുമാണ് ഹഫ്സലിനെ കണ്ടെത്തിയതും പ്രതികളെ പിടികൂടിയതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.