Posted On
date_range Updated On
date_range അഞ്ച് ഉദ്യോഗസ്ഥർക്ക് ഐ.എ.എസ്
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ഉദ്യോഗസ്ഥർക്ക് ഐ.എ.എസ് ലഭിച്ചു. യു.പി.എസ്.സി ഇന്‍റർവ്യൂവിന്‍റെ അടിസ്ഥാനത്തിലാണ് കൺഫർ ചെയ്തത്. ധനകാര്യ അഡീഷനൽ സെക്രട്ടറി ആനി ജൂല തോമസ്, വ്യവസായ അഡീഷനൽ ഡയറക്ടർ കെ. സുധീർ, മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജലഗതാഗത ഡയറക്ടർ ഷാജി വി. നായർ, ലാൻഡ് യൂസ് ബോർഡ് കമീഷണർ എ. നിസാമുദ്ദീൻ എന്നിവർക്കാണ് ഐ.എ.എസ് ലഭിച്ചത്. 24 പേരാണ് അന്തിമ ഘട്ടത്തിൽ അഭിമുഖത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.