അഞ്ച്​ മന്ത്രിമാർക്ക്​ സീറ്റുണ്ടാവില്ല; പി.ബിയിൽ നിന്ന്​ മത്സരിക്കുക പിണറായി മാത്രം

തിരുവനന്തപുരം: അഞ്ച്​ മന്ത്രിമാരും നിയമസഭാ സ്​പീക്കറും ഉൾപ്പെടെ 25 ഒാളം എം.എൽ.എമാരെ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന്​ സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റിൽ ധാരണ. പോളിറ്റ്​ ബ്യൂറോ അംഗങ്ങളിൽനിന്ന്​ പിണറായി വിജയൻ മാത്രമാകും മത്സരിക്കുക. നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടുതവണ മത്സരിച്ച എം.എൽ.എമാർക്ക്​ വീണ്ടും സീറ്റ്​ നൽകേണ്ടതില്ലെന്ന നിർദേശം കർശനമായി നടപ്പാക്കാനും വ്യാഴാഴ്​ച ചേർന്ന യോഗം​ തീരുമാനിച്ചു. ഇതോടെ 50 ശതമാനത്തോളം പുതുമുഖങ്ങളെയാകും സി.പി.എം അണിനിരത്തുകയെന്ന്​ ഉറപ്പായി.

അതേസമയം 2019 ലോക്​സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെ പരിഗണിക്കേണ്ടതില്ലെന്ന മുൻ നിർദേശത്തിൽ അന്തിമതീരുമാനം വെള്ളിയാഴ്​ച ചേരുന്ന സംസ്ഥാന സമിതിയിലെ ചർച്ചക്ക്​ ശേഷമാവും ഉണ്ടാകുക. 14 സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗങ്ങളിൽ എത്രപേർ മത്സരിക്കണമെന്ന കാര്യവും സംസ്ഥാന സമിതി തീരുമാനിക്കും.

മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ. ബാലൻ, ജി. സുധാകരൻ, ടി.എം. തോമസ്​ ​െഎസക്​, സി. രവീന്ദ്രനാഥ്​, സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ എന്നിവരാണ്​ ഒഴിവാകുന്ന പ്രമുഖർ. മന്ത്രിമാരായ കെ.കെ. ​െശെലജ, എം.എം. മണി, എ.സി. മൊയ്​തീൻ, ടി.പി. രാമകൃഷ്​ണൻ, കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്​സിക്കുട്ടിയമ്മ, കെ.ടി. ജലീൽ എന്നിവർ വീണ്ടും മത്സരിക്കും. കഴിഞ്ഞതവണ മത്സരരംഗത്ത്​ ഇല്ലാതിരുന്ന എം.വി. ​േഗാവിന്ദൻ, കെ. രാധാകൃഷ്​ണൻ അടക്കമുള്ളവർ ഇത്തവണ സ്ഥാനാർഥികളാകുമെന്നാണ്​ സൂചന.

സംസ്ഥാനത്തുനിന്നുള്ള പി.ബി അംഗങ്ങളായ കോടിയേരി ബാലകൃഷ്​ണൻ, എം.എ. ബേബി എന്നിവരും മത്സരിക്കില്ല. നിയമസഭയിൽ തുടർച്ചയായി മത്സരിക്കുന്ന മുതിർന്ന നേതാക്കൾ ഇത്തവണ മാറിനിന്ന്​ മാതൃക കാട്ടണമെന്ന്​ സെക്ര​േട്ടറിയറ്റിൽ അഭിപ്രായമുയർന്നു. എ.കെ. ബാല​െൻറ ഭാര്യയും ആ​േരാഗ്യവകുപ്പ്​ മുൻ ഡയറക്​ടറുമായ ഡോ. പി.കെ. ജമീലയുടെ പേര്​ ജില്ല നേതൃത്വത്തിൽനിന്ന്​ നിർദേശിച്ചതിൽ ചില അംഗങ്ങൾ അതൃപ്​തി അറിയിച്ചു.

ഇതിൽ അന്തിമ തീരുമാനം സംസ്ഥാന സമിതിയിലാകും ഉണ്ടാകുക. 2016ലെ തെരഞ്ഞെടുപ്പിൽ എട്ട്​ സ്വതന്ത്രർ ഉൾപ്പെടെ 92 പേരാണ്​ സി.പി.എമ്മിനുവേണ്ടി കളത്തിലിറങ്ങിയത്​. കേരള കോൺഗ്രസ്​ -എം, എൽ.ജെ.ഡി എന്നീ കക്ഷികൾക്കായി സീറ്റ്​ കണ്ടെത്തുന്നതി​െൻറ ഭാഗമായി ചില മണ്ഡലങ്ങൾ വിട്ടുകൊടുക്കേണ്ടിവരുന്നതിനാൽ സി.പി.എമ്മി​െൻറ മണ്ഡലങ്ങളിൽ ഇത്തവണ കുറവുണ്ടാകും.

ഒഴിവാകുന്ന സി.പി.എം എം.എൽ.എമാർ

നിയമസഭയിൽ രണ്ടുതവണ തുടർച്ചയായി മത്സരിച്ച്​ വിജയിച്ചവരെ ഒഴിവാക്കാനുള്ള സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ്​ തീരുമാനപ്രകാരം ഒഴിവാകുന്ന എം.എൽ.എമാർ (അന്തിമ തീരുമാനം വെള്ളിയാഴ്​ച​ ചേരുന്ന സംസ്ഥാന സമിതിയുടേതാകും)

തിരുവനന്തപുരം: ബി. സത്യൻ (ആറ്റിങ്ങൽ)

കൊല്ലം: പി. ​െഎഷാപോറ്റി (കൊട്ടാരക്കര)

പത്തനംതിട്ട: രാജു എബ്രഹാം (റാന്നി)

ആലപ്പുഴ: ടി.എം. തോമസ്​ ​െഎസക് (ആലപ്പുഴ), ജി. സുധാകരൻ (അമ്പലപ്പുഴ), ആർ. രാജേഷ്​ (മാവേലിക്കര)

എറണാകുളം: എസ്​. ശർമ (വൈപ്പിൻ)

കോട്ടയം: കെ. സുരേഷ്​കുറുപ്പ്​ (ഏറ്റുമാനൂർ)

ഇടുക്കി: എസ്​. രാജേന്ദ്രൻ (ദേവികുളം)

മലപ്പുറം: പി. ശ്രീരാമകൃഷ്​ണൻ (പൊന്നാനി)

പാലക്കാട്​: വി.എസ്​. അച്യുതാനന്ദൻ (മലമ്പുഴ), എ.കെ. ബാലൻ (തരൂർ), കെ.വി. വിജയദാസ് (കോങ്ങാട്​, മരണം കാരണം ഒഴിവായി)

തൃശൂർ: കെ.വി. അബ്​ദുൽ ഖാദർ (ഗുരുവായൂർ), ബി.ഡി. ദേവസ്യ (ചാലക്കുടി), സി. രവീന്ദ്രനാഥ്​ (പുതുക്കാട്​)

കോഴിക്കോട്​: എ. പ്രദീപ്​കുമാർ (കോഴിക്കോട്​ നോർത്ത്​), കെ. ദാസൻ (കൊയിലാണ്ടി), പുരുഷൻ കടലുണ്ടി (ബാലുശ്ശേരി)

കണ്ണൂർ: ഇ.പി. ജയരാജൻ (മട്ടന്നൂർ), ടി.വി.​ രാജേഷ്​ (കല്യാശ്ശേരി), ജെയിംസ്​ മാത്യു (തളിപ്പറമ്പ്​), സി. കൃഷ്​ണൻ (പയ്യന്നൂർ)

കാസർ​േകാട്​: കെ. കുഞ്ഞിരാമൻ (ഉദുമ)

കോഴിക്കോട്​ ജില്ലയിലെ ബേപ്പൂർ മണ്ഡലത്തിലെ വി.കെ.സി. മമ്മദ്​​ കോയയും വയനാട്​ ജില്ലയിലെ കൽപറ്റ മണ്ഡലത്തിൽ സി.കെ. ശശീന്ദ്രനും മറ്റ്​ കാരണങ്ങളാൽ ഒഴിവായേക്കുമെന്നാണ്​ സൂചന.

Tags:    
News Summary - Five ministers will not have seats; Pinarayi is the only contestant from PB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.