സു​ശീ​ല,  അ​നു​ശ്രീ

അഞ്ചംഗ കുടുംബം കുതിരപ്പുഴയില്‍ ചാടിയ സംഭവം: മുത്തശ്ശിയുടെയും കൊച്ചുമകളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

മലപ്പുറം: നിലമ്പൂർ അ​മ​ര​മ്പ​ലം സൗ​ത്ത് കു​തി​ര​പ്പു​ഴ​യി​ല്‍ കാ​ണാ​താ​യ രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. സു​ശീ​ല (55), കൊ​ച്ചു​മ​ക​ൾ അ​നു​ശ്രീ (12) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച ര​ണ്ട​ര​യോ​ടെ​യാ​ണ് അഞ്ചംഗ കുടുംബം കു​തി​ര​പ്പു​ഴ​യി​ല്‍ ചാ​ടി​യ​ത്. അ​മ​ര​മ്പ​ലം സ്വ​ദേ​ശി​ക​ളാ​യ കൊ​ട്ടാ​ട​ന്‍ സു​ശീ​ല, മ​ക​ള്‍ സ​ന്ധ്യ (32), സ​ന്ധ്യ​യു​ടെ മ​ക്ക​ളാ​യ അ​നു​ഷ (12), അ​രു​ണ്‍ (11), അ​നു​ശ്രീ എ​ന്നി​വ​ര്‍ പു​ഴ​യി​ല്‍ ചാ​ടുകയായിരുന്നു.

ഇ​തി​ല്‍ സ​ന്ധ്യ​യും അ​നു​ഷ​യും അ​രു​ണും ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും സു​ശീ​ലയുടെയും അ​നു​ശ്രീയെയും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. ഇളയകുട്ടി അരുൺ, ഇരട്ടക്കുട്ടികളിൽ അനുഷ എന്നിവർ നീന്തി രക്ഷപെട്ട് വീടിന് അയൽവാസികളോട് പറഞ്ഞപ്പോഴാണ് നാട്ടുകാർ വിവരം അറിഞ്ഞത്.

ഇതോടെ നാട്ടുകാർ നടത്തിയ തെരച്ചിലിൽ സുശീലയുടെ മകൾ സന്ധ്യയെ മൂന്ന് കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി. നാ​ട്ടു​കാ​ര്‍, പൊ​ലീ​സ്, ദു​ര​ന്ത​നി​വാ​ര​ണ സേ​ന, അ​ഗ്നി​ര​ക്ഷാ സേ​ന, എ​മ​ര്‍ജ​ന്‍സി റെ​സ്‌​ക്യൂ ഫോ​ഴ്‌​സ്, ട്രോ​മാ​കെ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഏ​റെ വൈ​കിയും തെരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല.പ്രതികൂല കാലാവസ്ഥയും പുഴയിൽ വെള്ളം ഉയർന്നതും അ​ടി​യൊ​ഴു​ക്കും രക്ഷാപ്രവർത്തനത്തിന് ത​ട​സ​മാ​യി. ഇവരെ കാണാതായതിന്‍റെ രണ്ട് കിലോമീറ്റർ അകലെയാണ് ഇപ്പോൾ രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയാണ് ഇവർ ആത്മഹത്യ തെരഞ്ഞെടുക്കുവാൻ കാരണമെന്ന് പറയപ്പെടുന്നു. സുശീലയുടെ മകൾ സന്ധ്യ ജോലിക്കു പോയാണ് കുടുംബം പുലർത്തിയിരുന്നത്. എന്നാൽ, രണ്ടു മാസമായി സന്ധ്യ അസുഖമായി ജോലിക്കു പോയിരുന്നില്ല. ഇതോടെ കുടുംബം പ്രതിസന്ധിയിലാവുകയായിരുന്നു.

Tags:    
News Summary - Five-member family jumps into river: Dead bodies of grandmother and granddaughter found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT