കണ്ണൂർ ജനശതാബ്ദി, ആലപ്പുഴ എക്സിക്യൂട്ടീവ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി; സെപ്റ്റംബർ 17നും 30നും നിയന്ത്രണം
തിരുവനന്തപുരം: പാലക്കാട് ഡിവിഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി കാരണം സെപ്റ്റംബർ 17, 30 തീയതികളിലെ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. തിരുവനന്തപുരം -കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്, ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് തുടങ്ങിയവയാണ് ഭാഗികമായി റദ്ദാക്കിയത്. മലബാർ എക്സ്പ്രസ്, രാജധാനി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വൈകുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.
തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082) സെപ്റ്റംബർ 17ന് എലത്തൂരിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. 17ന് ട്രെയിൻ എലത്തൂരിൽ സർവിസ് അവസാനിപ്പിക്കും. സെപ്റ്റംബർ 30ന് ജനശതാബ്ദി എക്സ്പ്രസ് കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. ട്രെയിൻ കോഴിക്കോട് സർവീസ് അവസാനിപ്പിക്കും.
ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ്(16307) സെപ്റ്റംബർ 17ന് കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. 17ന് ട്രെയിൻ കൊയിലാണ്ടിയിൽ യാത്ര അവസാനിപ്പിക്കും. സെപ്റ്റംബർ 30ന് എക്സിക്യൂട്ടിവ് എക്സ്പ്രസ്(16307) എലത്തൂരിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. ട്രെയിൻ എലത്തൂർ വരെയാണ് സർവിസ് നടത്തുക.
കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് (16608) സെപ്റ്റംബർ 30ന് കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. 30ന് ട്രെയിൻ കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും.
മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസ് (16630) സെപ്റ്റംബർ 17ന് ഒരു മണിക്കൂറോളം വൈകും. തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12431) സെപ്റ്റംബർ 17 ന് 40 മിനിറ്റോളം വൈകുമെന്നും റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.