കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹന വ്യൂഹത്തെ പിന്തുടർന്ന അഞ്ചംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍, മലപ്പുറം, പാലക്കാട് സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, അബ്ദുല്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചു.
ഇന്നലെ രാത്രി 10.15ഓടെയായിരുന്നു സംഭവം. കണ്ണൂരില്‍നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം. ഇതിലെ ആംബുലന്‍സിന് പിന്നാലെ വെങ്ങാലി പാലം മുതൽ യുവാക്കളുടെ സംഘം സഞ്ചരിക്കുകയായിരുന്നു.
വാഹനവ്യൂഹത്തിനിടയിൽ കയറിയപ്പോൾ മാറിപ്പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും സംഘം അനുസരിച്ചില്ല. തുടർന്ന് പൊലീസ് വാഹനം തടയുകയും അഞ്ചുപേരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.