കൊച്ചി: സംസ്ഥാനത്ത് റെക്കോഡുകൾ തകർത്ത് കുതിക്കുകയാണ് സ്വർണ വില. ബുധനാഴ്ച രാവിലെ ഗ്രാമിന് 100 രൂപ കൂടി 13,165ലും പവൻ സ്വർണത്തിന്റെ വില 800 രൂപ വർധിച്ച് 105,320 രൂപയിലെത്തിയിരുന്നു. ഉച്ചക്കു ശേഷം 22 കാരറ്റ്(916)സ്വർണം ഗ്രാമിന് 35 രൂപ കൂടി 13,200ലെത്തി. ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ച് 1,05,600 രൂപയായി പുതിയ റെക്കോഡിടുകയും ചെയ്തു.
ഇറാനിലെയും വെനിസ്വേലയിലെയും അമേരിക്കൻ ഇടപെടലാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. ഇറാനുമായി വ്യാപര ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്ക് യു.എസ് 25 ശതമാനം പുതിയ തീരുവ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതും സ്വർണവിലയുടെ കുതിപ്പിനെ സ്വാധീനിച്ചു. ആഗോളവിപണിയിലും സ്വർണവില കുതിക്കുകയാണ്.
കഴിഞ്ഞ ഡിസംബറിലാണ് സ്വർണ വില ഒരു ലക്ഷം രൂപ കടന്നത്. പിന്നീട് കുറഞ്ഞിരുന്നു. ജനുവരി ഒന്നിന് 99,040 രൂപയായിരുന്ന സ്വർണവില ജനുവരി അഞ്ചിന് ലക്ഷം കടന്ന് 1,00,780 രൂപയിലെത്തി. ജനുവരി ഒമ്പതുമുതൽ സ്വർണവില കുതിക്കുകയാണ്. വില ഇനിയും വർധിക്കുമെന്നാണ് സൂചന.
ഈ മാസത്തെ സ്വർണവില
1- 99,040 (ഈ മാസത്തെ കുറഞ്ഞ നിരക്ക്)
2- 99,880
3- 99,600
4- 99,600
5- 1,00,760 (രാവിലെ), 1,01,080 (ഉച്ച)
5- 101360 (വൈകീട്ട്)
6- 1,01,800
7- 1,02,280 (രാവിലെ), 101400 (ഉച്ച)
8 1,01,200
9- 1,01,720 (രാവിലെ), 1,02,160 (ഉച്ച)
10- 1,03,000
11- 1,03,000
12- 1,04,240
B13- 1,04,520
14- 1,05,320 (രാവിലെ), 1,05,600 (ഉച്ചക്ക്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.