സ്കൂൾ കലോത്സവത്തിനായി എത്തിച്ചേരുന്ന കലാപ്രതിഭകൾക്കായി അവരുടെ താമസസ്ഥലത്തേക്ക് ആവശ്യമായ വസ്തുക്കൾ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ കൈമാറുന്നു
64ാമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിലാണെന്ന് പ്രഖ്യാപിച്ചത് മുതൽ തുടങ്ങിയ ഒരുക്കങ്ങളുടെയും തയാറെടുപ്പുകളുടെയും വിജയമാണ് എല്ലാം സജ്ജമായ കലോത്സവ നഗരി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും തൃശൂരിന്റെ മന്ത്രിമാരായ കെ. രാജനും ആർ. ബിന്ദുവും നേരിട്ട് നേതൃത്വം നൽകിയാണ് കലോത്സവത്തിനുള്ള ഒരുക്കം തുടങ്ങിയത്.
ഒരാഴ്ചയിലധികമായി വി. ശിവൻകുട്ടി തൃശൂരിൽ തന്നെയുണ്ട്. ഇതോടൊപ്പം പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷും കെ. വാസുകിയും ജില്ല കലക്ടർ അർജുൻ പാണ്ഡ്യനുമെല്ലാം എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്നു. വേദികൾ തീരുമാനിക്കുന്നത് മുതൽ ഒരുക്കുന്നത് വരെ എല്ലാ കാര്യങ്ങളിലും മന്ത്രിമാർ മുതൽ ഉദ്യോഗസ്ഥർ വരെ ഒത്തൊരുമിച്ചു പ്രവർത്തിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പും തദ്ദേശ സ്ഥാപനങ്ങളുടെ ഭാരവാഹികളുടെ മാറ്റവും ഒന്നും കലോത്സവത്തിന്റെ ഒരുക്കങ്ങളെ ബാധിച്ചില്ല. ഇതുവരെ നടന്നതിൽ ഏറ്റവും മികച്ചതാക്കാനുള്ള പരിശ്രമമാണ് നടത്തിയത്. ഒപ്പം പരിസ്ഥിതി സൗഹൃദവും കുട്ടികളെ ഉത്തരവാദിത്തമുള്ളവരാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.