സ്കൂൾ കലോത്സവം: 25 വേദികളിലെ ഉദ്ഘാടന ദിന മത്സരങ്ങൾ

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍െ ഉദ്ഘാടന ദിനമായ ബുധനാഴ്ച തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലെ വേദി ഒന്ന് സൂര്യകാന്തിയിൽ രാവിലെ 10ന് ഉദ്ഘാടന സമ്മേളനം, 11.30ന് എച്ച്.എസ്‌ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം, വൈകീട്ട് മൂന്നിന് എച്ച്.എസ്‌ വിഭാഗം സംഘനൃത്തം.

വേദി രണ്ട് പാരിജാതം, തേക്കിൻകാട് മൈതാനം, സി.എം.എസ് സ്കൂളിന് എതിർവശം: 11ന് എച്ച്. എസ് വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യം, രണ്ടിന് എച്ച്.എസ്.എസ് വിഭാഗം ഒപ്പന.

വേദി മൂന്ന് നീലക്കുറിഞ്ഞി, തേക്കിൻകാട് മൈതാനം, ബാനർജി ക്ലബിന് എതിർവശം: 11ന് എച്ച്.എസ്.എസ് വിഭാഗം പണിയനൃത്തം, രണ്ടിന് എച്ച്.എസ് വിഭാഗം പണിയനൃത്തം.

വേദി നാല് പവിഴമല്ലി ടൗൺഹാൾ: 11ന് എച്ച്.എസ്.എസ് വിഭാഗം ആൺകുട്ടികളുടെ മിമിക്രി, ഒന്നിന് പെൺകുട്ടികളുടെ മിമിക്രി, മൂന്നിന് എച്ച്.എസ് വിഭാഗം ദേശഭക്തിഗാനം, അഞ്ചിന് എച്ച്.എസ്.എസ് വിഭാഗം ദേശഭക്തിഗാനം.

വേദി അഞ്ച് ശംഖുപുഷ്പം: വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ 11ന് എച്ച്.എസ് വിഭാഗം ആൺകുട്ടിയുടെ ലളിതഗാനം, രണ്ടിന് എച്ച്.എസ് പെൺകുട്ടികളുടെ ലളിതഗാനം, നാലിന് എച്ച്.എസ്.എസ് സംഘഗാനം.

വേദി ആറ് ചെമ്പകം: കേരള ബാങ്ക്, കോവിലകത്തുംപാടം 11ന് എച്ച്.എസ് വിഭാഗം അറബനമുട്ട്. രണ്ടിന് എച്ച്.എസ്. എസ് അറബനമുട്ട്.

വേദി ഏഴ് മന്ദാരം സാഹിത്യ അക്കാദമി ഓപൺ സ്റ്റേജ്: 11ന് എച്ച്.എസ് ചാക്യാർകൂത്ത്, മൂന്നിന് എച്ച്.എസ്.എസ് ചാക്യാർകൂത്ത്.

വേദി എട്ട് കനകാംബരം സാഹിത്യ അക്കാദമി ഹാൾ: 11ന് എച്ച്.എസ് പെൺകുട്ടികളുടെ തുള്ളൽ, മൂന്നിന് എച്ച്.എസ്.എസ് ആൺകുട്ടികളുടെ തുള്ളൽ.

വേദി ഒമ്പത് ഗുൽമോഹർ സെന്റ് ജോസഫ്സ് സി.ജി.എച്ച്. എസ് മിഷൻ ക്വാർട്ടേഴ്സ്: 11ന് എച്ച്.എസ്.എസ് വിഭാഗം ഉർദു ഗസൽ ആലാപനം, മൂന്നിന് എച്ച്.എസ് വിഭാഗം ഉർദു ഗസൽ ആലാപനം.

വേദി പത്ത് ചെമ്പരത്തി എം.ടി.എച്ച്.എസ്.എസ് ചേലക്കോട്ടുകര: 11ന് എച്ച്.എസ് ഗിറ്റാർ, രണ്ടിന് എച്ച്.എസ്. എസ് വിഭാഗം ഗിറ്റാർ, നാലിന് എച്ച്.എസ് വിഭാഗം കഥാപ്രസംഗം.

വേദി 11 കർണികാരം കാൽഡിയൻ സിറിയൻ എച്ച്.എസ്.എസ്: 11ന് എച്ച്.എസ് വിഭാഗം സംസ്കൃത നാടകം.

വേദി 12 നിത്യകല്യാണി സി.ജി.എച്ച്.എസ്.എസ് സേക്രഡ് ഹാർട്ട്: 11ന് എച്ച്.എസ് പഞ്ചവാദ്യം, മൂന്നിന് എച്ച്.എസ്.എസ് വിഭാഗം പഞ്ചവാദ്യം.

വേദി 13 പനിനീർപ്പൂ ജവഹർ ബാലഭവൻ (സംസ്കൃത കലോത്സവം): 11ന് എച്ച്.എസ് ആൺകുട്ടികളുടെ അഷ്ടപദി, ഒന്നിന് എച്ച്.എസ് പെൺകുട്ടികളുടെ അഷ്ടപദി, നാലിന് എച്ച്.എസ് പദ്യംചൊല്ലൽ സംസ്കൃതം, ആറിന് എച്ച്.എസ്. എസ് ജനറൽ പദ്യംചൊല്ലൽ സംസ്കൃതം.

വേദി 14 നന്ത്യാർവട്ടം ഹോളി ഫാമിലി സി.ജി.എച്ച്.എസ്. എസ്: 11ന് എച്ച്.എസ് വിഭാഗം ആൺകുട്ടികളുടെ കേരള നടനം, മൂന്നിന് എച്ച്.എസ്.എസ് വിഭാഗം ദഫ്മുട്ട്.

വേദി 15 താമര ഹോളി ഫാമിലി സി.ജി.എച്ച്.എസ്.എസ്: 11ന് എച്ച്.എസ്.എസ് ആൺകുട്ടികളുടെ മാപ്പിളപ്പാട്ട്, ഒന്നരക്ക് എച്ച്.എസ്.എസ് പെൺകുട്ടികളുടെ മാപ്പിളപ്പാട്ട് മൂന്നിന് എച്ച്.എസ് പെൺകുട്ടികളുടെ മാപ്പിളപ്പാട്ട്, അഞ്ചിന് എച്ച്.എസ് വിഭാഗം പെൺകുട്ടികളുടെ മാപ്പിളപ്പാട്ട്,

വേദി 16 വാടാമല്ലി സി.എം.എസ്.എച്ച്.എസ്.എസ്: ഓപൺ സ്റ്റേജ് അറബിക് കലോത്സവം 11ന് എച്ച്.എസ് ആൺകുട്ടികളുടെ അറബിഗാനം ഒന്നിന് എച്ച്.എസ് വിഭാഗം പെൺകുട്ടികളുടെ അറബിഗാനം നാലിന് എച്ച്.എസ് മോണോആക്ട്.

വേദി 17 മുല്ലപ്പൂവ് സി.എം.എസ്.എച്ച്.എസ്.എസ് 11ന്: എച്ച്.എസ് ഖുർആൻ പാരായണം, ഒന്നിന് എച്ച്.എസ് വിഭാഗം മുശാഅറ (അക്ഷരശ്ലോകം) മൂന്നിന് എച്ച്.എസ് സംഭാഷണം.

വേദി 18 ആമ്പൽപ്പൂവ് ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്: 11ന് എച്ച്.എസ് വീണ, ഒന്നിന് എച്ച്.എസ്. എസ് വീണ, വിചിത്ര വീണ, നാലിന് എച്ച്.എസ്.എസ് ക്ലാർനെറ്റ്, ബീഗിൾ.

വേദി 19 തുമ്പപ്പൂവ് ഗവ. എച്ച്.എസ്.എസ് മോഡൽ ബോയ്സ്: 11ന് എച്ച്.എസ്.എസ് പദ്യംചൊല്ലൽ കന്നട, ഒന്നിന് എച്ച്.എസ് പദ്യംചൊല്ലൽ കന്നട നാലിന് എച്ച്.എസ് പ്രസംഗം കന്നട.

വേദി 20 കണ്ണാന്തളി സെന്റ് ക്ലയേഴ്സ് കോൺവന്റ് ജി.എച്ച്.എസ്.എസ്: 11ന് പദ്യംചൊല്ലൽ ഇംഗ്ലീഷ്, ഒന്നിന് എച്ച്.എസ്.എസ് വിഭാഗം പദ്യംചൊല്ലൽ ഇംഗ്ലീഷ്, മൂന്നിന് എച്ച്.എസ് പ്രസംഗം ഇംഗ്ലീഷ്, അഞ്ചിന് പ്രസംഗം ഇംഗ്ലീഷ്.

വേദി 21 പിച്ചകപ്പൂ സെന്റ് തോമസ് കോളജ് എച്ച്.എസ്. എസ്: 11ന് എച്ച്.എസ്.എസ് കാർട്ടൂൺ, ഒന്നരക്ക് എച്ച്.എസ് കാർട്ടൂൺ, മൂന്നരക്ക് എച്ച്.എസ്.എസ് കൊളാഷ്.

വേദി 22 ജമന്തി സെന്റ് തോമസ് കോളജ് എച്ച്.എസ്.എസ്: 11ന് എച്ച്.എസ് കഥാരചന മലയാളം, ഒന്നരക്ക് എച്ച്.എസ് കവിതാരചന മലയാളം, മൂന്നരക്ക് എച്ച്.എസ്.എസ് കഥാരചന മലയാളം.

വേദി 23 തെച്ചിപ്പൂവ് സെന്റ് തോമസ് കോളജ് എച്ച്.എസ്.എസ്: 11ന് എച്ച്.എച്ച്.എസ്.എസ് (ജനറൽ) ഉപന്യാസരചന സംസ്കൃതം രണ്ടിന് എച്ച്.എസ് ഉപന്യാസരചന സംസ്കൃതം.

വേദി 24 താഴമ്പൂ സെന്റ് തോമസ് കോളജ് എച്ച്.എസ്. എസ്: 11ന് എച്ച്.എസ് സമസ്യാപൂരണം രണ്ടിന് എച്ച്.എസ് പ്രശ്നോത്തരി.

Tags:    
News Summary - School Kalolsavam: Opening Day Competition at 25 Venues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.