തൃശൂർ: ഫെഡറേഷൻ ഒാഫ് ഇന്ത്യൻ ട്രേഡ് യൂനിയെൻറ (എഫ്.െഎ.ടി.യു) പ്രഥമ സംസ്ഥാന സമ്മേളനം തൃശൂരിൽ ചൊവ്വാഴ്ച തുടങ്ങും. ൈവകീട്ട് മൂന്നിന് തെക്കേഗോപുര നടയിൽനിന്ന് ആരംഭിക്കുന്ന പ്രകടനത്തിൽ വിവിധ യൂനിയനുകളിൽനിന്നായി പതിനായിരേത്താളം തൊഴിലാളികൾ പെങ്കടുക്കും. പൊതുസമ്മേളനം എഫ്.െഎ.ടി.യു ദേശീയ പ്രസിഡൻറ് സുബ്രഹ്മണി അറുമുഖം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി അധ്യക്ഷത വഹിക്കും.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം മുഖ്യപ്രഭാഷണം നടത്തും. തെന്നിലാപുരം രാധാകൃഷ്ണൻ, എം. ജോസഫ് ജോൺ, ശ്രീജ നെയ്യാറ്റിൻകര, സുനിൽ വെട്ടിയറ, കെ.വി. സഫീർഷാ എന്നിവർ സംസാരിക്കും. ഹുസൈൻ മാടൻവിള നഗറിൽ പ്രതിനിധി സമ്മേളനം വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്യും.
ബുധനാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന വിവിധ യൂനിയൻ സമ്മേളനങ്ങൾ സുരേന്ദ്രൻ കരിപ്പുഴ, ശശി പന്തളം, പി.എ. അബ്ദുൽ ഹക്കീം എന്നിവർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് സമാപന സമ്മേളനം കെ.എ. ഷഫീഖ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.