??????? ?????????? ??????? ??????????? ????? ???????????? ??????

മീൻ പിടിക്കവെ കണ്ണിൽ ചൂണ്ട​ തുളച്ചുകയറി

കോ​ഴി​ക്കോ​ട്​: മ​ത്സ്യം പി​ടി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​​െൻറ ക​ണ്ണി​ൽ ചൂ​ണ്ട​ൽ​ക്കൊ​ളു​ത്ത്​ തു​ള​ച്ചു​ക​യ​റി.  ചെ​റു​വ​ണ്ണൂ​ർ സ്രാ​മ്പി സ്വ​ദേ​ശി പു​ത്ത​ൻ​വീ​ട്ടി​ൽ അ​ബ്​​ദു​ൽ സ​ലാ​മി​െൻറ (34) ക​ണ്ണി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കൂ​ട്ടു​കാ​രു​മൊ​ത്ത് ചാ​ലി​യം പു​ലി​മു​ട്ട് ഭാ​ഗ​ത്ത് ക​ട​ലി​ൽ  ചൂ​ണ്ട​യി​ടു​ന്ന​തി​നി​ടെ ക​ല്ലി​നി​ട​യി​ൽ കു​ടു​ങ്ങി​യ ചൂ​ണ്ട വ​ലി​ച്ച​പ്പോ​ൾ അ​തി​ശ​ക്​​ത​മാ​യി തി​രി​ച്ചു​വ​ന്ന് ക​ണ്ണി​ൽ ത​റ​ക്കു​ക​യാ​യി​രു​ന്നു. 

കൃ​ഷ്ണ​മ​ണി​യി​ൽ ത​റ​ച്ച ചൂ​ണ്ട​യോ​ടെ അ​ബ്​​ദു​ൽ സ​ലാ​മി​നെ സു​ഹൃ​ത്തു​ക്ക​ൾ  കോം​ട്ര​സ്​​റ്റ്​ ക​ണ്ണാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഡോ. ​പി.​പി. അ​ബ്​​ദു​ൽ മാ​ലി​ക്  പ്രാ​ഥ​മി​ക ചി​കി​ത്സ ന​ട​ത്തി​യ​ശേ​ഷം​​ രാ​ത്രി പ​ത്തി​ന്​ റെ​റ്റി​ന​വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​വി.​എ​സ്. പ്ര​കാ​ശി​െൻറ  നേ​തൃ​ത്വ​ത്തി​ൽ ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ ചൂ​ണ്ട പു​റ​ത്തെ​ടു​ത്തു. അ​പ​ക​ട​നി​ല ത​ര​ണം  ചെ​യ്ത​താ​യും പൂ​ർ​ണ​മാ​യ കാ​ഴ്ച​യു​ടെ കാ​ര്യം വ​രും ദി​വ​സ​ങ്ങ​ളി​ലേ പ​റ​യാ​നാ​കൂ​വെ​ന്നും ഡോ.  ​പ്ര​കാ​ശ് പ​റ​ഞ്ഞു.

Tags:    
News Summary - Fishing Hook fix Man's Eye -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.