തിരുവനന്തപുരം: ഫോർമാലിൻ, അമോണിയ എന്നീ രാസപദാർഥങ്ങൾ കലർത്തി മീൻ വിൽക്കുന്നത് കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയിൽ അറിയിച്ചു. സ്ക്വാഡിൽ ഫിഷറീസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി. രാസപദാർഥങ്ങൾ കലർത്തുന്നത് കണ്ടെത്തുന്നതിനായി മത്സ്യമേഖലയിലെ ഗവേഷണ സ്ഥാപനമായ സെൻട്രൽ മറൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷിഷറീസ് ആൻഡ് ടെക്നോളജി വികസിപ്പിച്ചെടുത്ത പേപ്പർ സ്ട്രിപ് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെന്നും പി. ഉബൈദുല്ലയെ മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.