തിരുവനന്തപുരം: കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്താ സ്പെഷൽ ട്രെയിൻ വെള്ളിയാഴ്ച രാവിലെ 10ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ടു. മുൻ കേന്ദ്ര റെയില്‍വേ മന്ത്രി ഒ. രാജഗോപാലാണ് ഫ്ലാഗ്ഓഫ് ചെയ്തത്. വെബ്സൈറ്റ് വഴിയല്ലാതെ ഐ.ആർ.സി.ടി.സി വഴി നേരിട്ട് രജിസ്റ്റർ ചെയ്തവർക്കാണ് യാത്രാവസരം ഒരുക്കിയത്.
12ന് പുലർച്ചെ രണ്ടിന് ട്രെയിൻ അയോധ്യ സ്റ്റേഷനിലെത്തും. 13ന് പുലര്‍ച്ചെ 12ന് അയോധ്യയില്‍നിന്ന് തിരിച്ച് 15ന് രാത്രി 10.45ന് കൊച്ചുവേളിയില്‍ തിരികെയെത്തും. 3300 രൂപയാണ് അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രക്ക് ടിക്കറ്റ് നിരക്ക്. 20 കോച്ചുകൾ ട്രെയിനിൽ 972 യാത്രക്കാരാണുള്ളത്.
അയോധ്യ പ്രാണപ്രതിഷ്ഠക്ക് പിന്നാലെ നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽനിന്ന് പ്രത്യേക ട്രെയിൻ സർവിസ് നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതിൽ ആദ്യ സർവിസ് ജനുവരി 30ന് ആരംഭിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് അത് റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.