സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരി മെഡി. കോളജാശുപത്രിയിൽ

മഞ്ചേരി: കോവിഡ് പ്രതിരോധത്തിന് ഊർജം പകർന്ന് സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ ആരംഭിച്ചു. കോവിഡ് രോഗാണുവിനെ ചെറുക്കാനുള്ള ആൻറിബോഡി രോഗം ഭേദമായവരുടെ പ്ലാസ്മയിൽ നിന്ന് വേർതിരിച്ചെടുത്ത് ലഭ്യമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. പ്ലാസ്മ കോവിഡ് ബാധിതരെ ചികിത്സിക്കാൻ ഉപയോഗിക്കും.

കോവിഡ് പടരുന്ന സാഹചര്യത്തെ ഫലപ്രദമായി നേരിടാനാണ് ആരോഗ്യവകുപ്പി​​െൻറ മുന്നൊരുക്കം. കോവിഡ് ഭേദമായി 14 ദിവസം മുതല്‍ നാല് മാസം വരെയുള്ള കാലയളവിലാണ് ഒരു വ്യക്തിയില്‍ നിന്ന് പ്ലാസ്മ ശേഖരിക്കുന്നത്. ഇത് ഒരു വര്‍ഷം വരെ സൂക്ഷിച്ച് ​െവക്കാന്‍ സാധിക്കും. 18നും 50നും ഇടയില്‍ പ്രായമുള്ള 55 കിലോയിലധികം ഭാരമുള്ള കോവിഡ് വിമുക്തരില്‍ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്.

ഇതുവരെ മെഡിക്കൽ കോളജാശുപത്രിയിൽ നിന്ന്​ കോവിഡ് ഭേദമായ 54 പേരാണ് പ്ലാസ്മ നൽകിയത്. 200ഓളം പേർ പ്ലാസ്മ നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നോഡൽ ഓഫിസർ ഡോ. ഷിനാസ് ബാബുവി​​െൻറ നേതൃത്വത്തിലാണ് പ്രവർത്തനം. നേരത്തെ കോവിഡ് തെറപ്പിയിലൂടെ മൂന്ന് പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതിന് പുറമെ ആലപ്പുഴയിലെ രണ്ട് കോവിഡ് രോഗികൾക്കും കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരാൾക്കും മഞ്ചേരിയിൽ നിന്ന്​ പ്ലാസ്മ നൽകിയിരുനു. സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ തെറപ്പിയിലൂടെ രോഗമുക്തി നേടിയതും മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലായിരുന്നു. 


 

Tags:    
News Summary - first plasma bank in kerala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.