ആദ്യ ദലിത് ദേവസ്വം മന്ത്രി രാധാകൃഷ്ണനല്ല, കോണ്‍ഗ്രസുകാരനായ വെള്ള ഈച്ചരനാണ്​

തിരുവനന്തപുരം: ചേലക്കര എം.എൽ.എ കെ. രാധാകൃഷ്​ണൻ ദേവസ്വം വകുപ്പ് മന്ത്രിയാകുമെന്ന വാർത്ത വൻ ആഘോഷ​ത്തോടെയാണ്​ സോഷ്യൽ മീഡിയ വരവേറ്റത്​. കേരളത്തിൽ ആദ്യമായി ദലിതനെ ദേവസ്വം മന്ത്രിയാക്കിയതിലൂടെ പിണറായി സർക്കാർ വിപ്ലവകരമായ നീക്കമാണ്​ കൈക്കൊണ്ടതെന്നായിരുന്നു ഇവയുടെ ഉള്ളടക്കം. ഇടതുപൊഫൈലുകൾ ഇത്​ വൻ സംഭവമായി അവതരിപ്പിക്കുകയും ചെയ്​തു. കൂടാതെ, ചിലമാധ്യമങ്ങളും 'കേരളത്തിൽ ദേവസ്വം മന്ത്രിയാകുന്ന ആദ്യ ദലിതൻ' എന്ന വിശേഷണം അദ്ദേഹത്തിന്​ സമ്മാനിച്ചു. എന്നാൽ, സത്യം അതല്ല. 40 വർഷം മു​േമ്പ സംസ്​ഥാനത്ത്​ ദലിതർ ദേവസ്വം വകുപ്പ്​ കൈകാര്യം ചെയ്​തിട്ടുണ്ട്​.

കേരളത്തില്‍ ആദ്യമായി ദലിത് വിഭാഗത്തില്‍ നിന്ന് ദേവസ്വം മന്ത്രിയായ വ്യക്തി കോണ്‍ഗ്രസ് നേതാവും മുൻ മുൻ തൃത്താല എം.എൽ.എയും ആയ വെള്ള ഈച്ചരനായിരുന്നു. 1970 -77ലെ സി. അച്യുത മേനോൻ മന്ത്രിസഭയിലായിരുന്നു അദ്ദേഹം ​​േദവസ്വം വകുപ്പ്​ കൈകാര്യം ചെയ്​തത്​. 1970ൽ തൃത്താലയിൽ നിന്നും 1977ൽ വണ്ടൂരിൽ നിന്നും നിയമസഭയിലെത്തിയ വെള്ള ഈച്ചരൻ കോൺഗ്രസ്‌ പ്രതിനിധിയായാണ്​ അച്ചുതമേനോൻ സർക്കാറിൽ ദേവസ്വം മന്ത്രിയായത്​.

തൊട്ടുപിന്നാലെ​ കോൺഗ്രസ് നേതാവ്​ കെ.കെ. ബാലകൃഷ്ണനും ദാമോദരന്‍ കാളാശ്ശേരിയും ​േദവസ്വം വകുപ്പ്​ കൈകാര്യം ചെയ്​തു. 1977 മാർച്ച് 25 മുതൽ 1977 ഏപ്രിൽ 25 വരെയുള്ള കെ. കരുണാകരൻ മന്ത്രിസഭയിലും 1977 ഏപ്രിൽ 27 മുതൽ 1978 ഒക്ടോബർ 27 വരെയുള്ള എ.കെ. ആന്‍റണി മന്ത്രിസഭയിലുമായിരുന്നു ബാലകൃഷ്ണൻ മന്ത്രിയായത്​. പിന്നീട്​ 1978ൽ പി.കെ. വാസുദേവൻ മുഖ്യമന്ത്രിയായപ്പോൾ ദാമോദരൻ കാളാശേരിയും ദേവസ്വം മന്ത്രിയായി. നിലവിൽ കെ. രാധാകൃഷ്​ണൻ പ്രതിനിധീകരിക്കുന്ന ചേലക്കരയുടെ ജനപ്രതിനിധിയായിരിക്കുമ്പോഴാണ് കോൺഗ്രസ്‌ നേതാവ് കെ.കെ ബാലകൃഷ്ണൻ ദേവസ്വം വകുപ്പ്​ മന്ത്രിയായത്. അതേസമയം, അക്കാലത്ത്​ ദേവസ്വം വകുപ്പ്​ ഉപവകുപ്പ്​ മാത്രമായിരുന്നു. '96 -2001ലാണ്​ സ്വതന്ത്രചുമതലയുള്ള വകുപ്പായി മാറ്റിയത്​. 


1978-ല്‍ പി കെ വാസുദേവന്‍ നായര്‍ മന്ത്രിസഭയില്‍ പട്ടികജാതി, ദേവസ്വം, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു ദാമോദരന്‍ കാളാശ്ശേരി. പന്തളം മാവേലിക്കര എന്നീ മണ്ഡലങ്ങളെ അദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്. ​പട്ടികജാതി വിഭാഗത്തിനു പിഎസ്‍സി അപേക്ഷ സൗജന്യമാക്കിയതും തിരുവനന്തപുരം വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമ സ്ഥാപിക്കാൻ സ്ഥലം ഏറ്റെടുത്തതും അദ്ദേഹം മന്ത്രിയായിരുന്നപ്പോഴാണ്. പട്ടികവിഭാഗ കോർപറേഷൻ ചെയർമാൻ, ഡോ.അംബേദ്കർ ഫൗണ്ടേഷൻ ബോർഡ് അംഗം, കെപിസിസി ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു. ഭാരത ധ്വനി ആഴ്ചപ്പതിപ്പിന്റെയും രാഷ്ട്രശബ്ദം ദ്വൈവാരികയുടെയും പ്രസാധകനായിരുന്നു. 2019 ജൂലൈ 13ന് 88-ാം വയസിലാണ് അദ്ദേഹം അന്തരിച്ചത്.

അതിനിടെ, കെ.കെ. ബാലകൃഷ്ണന്‍റെ പേരിലുള്ള വിക്കിപീഡിയ പേജ്ിൽനിന്ന്​ 'ദേവസ്വം മന്ത്രിയായിരുന്നു' എന്ന വിവരം ഇന്ന് രാവിലെ തിടുക്കത്തിൽ എഡിറ്റ് ചെയ്​ത്​ മാറ്റിയെന്ന ആരോപണവുമായി ഒറ്റപ്പാലത്തെ യു.ഡി.എഫ്​ സ്​ഥാനാർഥി ഡോ. പി. സരിൻ രംഗത്തെത്തി. നിമിഷാ പ്രസാദ് എന്നും അസീദ് കരീം എന്നും പേരുള്ള രണ്ടു വിക്കിപ്പീഡിയ അക്കൗണ്ടുകളിൽനിന്നാണ്​ എഡിറ്റിങ്​ നടന്നത്​. ഈ ആവശ്യത്തിനായി ഉണ്ടാക്കിയ രണ്ട് ഫേക്ക് അക്കൗണ്ടുകളാണിവ എന്നും സരിൻ ആരോപിച്ചു.

രണ്ടാം പിണറായി മന്ത്രിസഭയിൽ ദേവസ്വം വകുപ്പ്​ ലഭിച്ച കെ. രാധാകൃഷ്ണൻ 1996ലാണ് ആദ്യമായി ചേലക്കരയില്‍ നിന്നും കെ. രാധാകൃഷ്ണന്‍ നിയമസഭയിലെത്തുന്നത്. അന്ന് പട്ടികജാതി, പട്ടികവര്‍ഗക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 2001, 2006, 2011 തെരഞ്ഞെടുപ്പുകളിലും മത്സരിച്ച അദ്ദേഹം വൻഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2001ല്‍ ​പ്ര​തി​പ​ക്ഷ ചീ​ഫ് വി​പ്പും ഹാ​ട്രി​ക്​ ജ​യം നേ​ടി​യ 2006ല്‍ ​നി​യ​മ​സ​ഭ സ്​​പീ​ക്ക​റു​മാ​യി. 2016ൽ ​മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ മാ​റി​നി​ന്ന രാ​ധാ​കൃ​ഷ്​​ണ​ൻ ഇ​ത്ത​വ​ണ വീ​ണ്ടും ചേ​ല​ക്ക​ര​യു​ടെ പ്ര​തി​നി​ധി​യാ​വു​ക​യാ​യി​രു​ന്നു. സി.​പി.​എം തൃ​ശൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​ദ്ദേ​ഹം നി​ല​വി​ൽ പാ​ർ​ട്ടി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ദ​ലി​ത്​ ശോ​ഷ​ന്‍ മു​ക്തി മ​ഞ്ച്​ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ൻ​റു​മാ​ണ്.

Tags:    
News Summary - first dalit devaswom minister in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.