കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ആ​ദ്യ കോ​വി​ഡ് മ​ര​ണം കൊ​ച്ചി​യി​ൽ. എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന എ​റ​ണാ​കു​ളം മ​ട്ടാ​ഞ്ചേ​രി ചു​ള്ളി​ക്ക​ൽ സ്വ​ദേ​ശി യാ​ക്കൂ​ബ് ഹു​സൈ​ൻ സേ​ട്ട്​ (69) ആ​ണ്​ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 16ന് ​ദു​ബൈ​യി​ൽ​നി​ന്നെ​ത്തി, വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കാ​തെ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​​​െൻറ​യും ആ​രോ​ഗ്യ​വ​കു​പ്പി​​​െൻറ​യും മേ​ൽ​നോ​ട്ട​ത്തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച്​ മ​ട്ടാ​ഞ്ചേ​രി ക​ച്ചി ഹ​ന​ഫി മ​സ്ജി​ദ്​ ഖ​ബ​ർ​സ്ഥാ​നി​ൽ വൈ​കീ​ട്ട് 3.40ന് ​അ​ട​ക്കി.

ഹൃ​ദ്രോ​ഗ​ത്തി​നും ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​ത്തി​നും ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം നേ​ര​േ​ത്ത ബൈ​പാ​സ് ശ​സ്ത്ര​ക്രി​യ​ക്കും വി​ധേ​യ​നാ​യി​രു​ന്ന​താ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​വി​ഡ് നോ​ഡ​ൽ ഓ​ഫി​സ​ർ ഡോ. ​ഫ​ത്ത​ഹു​ദ്ദീ​ൻ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. ഹു​സൈ​ൻ സേ​ട്ടി​​​െൻറ ഭാ​ര്യ, ഇ​ദ്ദേ​ഹ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് വീ​ട്ടി​ലെ​ത്തി​ച്ച ടാ​ക്സി ഡ്രൈ​വ​ർ എ​ന്നി​വ​ർ വൈ​റ​സ്​ ബാ​ധി​ത​രാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ ഇ​ദ്ദേ​ഹ​ത്തെ സ്ര​വ​പ​രി​ശോ​ധ​ന​ക്കു​ശേ​ഷം കു​ഴ​പ്പ​ങ്ങ​ളി​ല്ലാ​ത്ത​തിെ​ന​ത്തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. 20നാ​ണ് ക​ടു​ത്ത ന്യു​മോ​ണി​യ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 22ന് ​കോ​വി​ഡും സ്ഥി​രീ​ക​രി​ച്ചു.

മൃ​ത​ദേ​ഹം പൊ​തി​ഞ്ഞു​കെ​ട്ടി​യ ആ​വ​ര​ണം പൊ​ളി​ക്കാ​തെ​യാ​ണ്​ എ​ട്ട​ടി ആ​ഴ​ത്തി​ൽ ഖ​ബ​റ​ട​ക്കി​യ​ത്. നേ​രി​ട്ട് കാ​ണാ​ൻ ബ​ന്ധു​ക്ക​ൾ​ക്കും അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നി​ല്ല. സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഐ​ഡി​യ​ൽ റി​ലീ​ഫ് വി​ങ് പ്ര​വ​ർ​ത്ത​ക​ർ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. അ​ടു​ത്ത ബ​ന്ധു​ക്ക​ൾ അടക്കം ചു​രു​ക്കം പേ​രാണ്​ മ​യ്യി​ത്ത് ന​മ​സ്കാ​രത്തിലും ഖബറടക്കത്തിലും പങ്കുകൊണ്ടത്​. നാ​ട്ടി​ലു​ള്ള മൂ​ന്നു​മ​ക്ക​ൾ ഉ​ൾ​െ​പ്പ​ടെ നി​ര​വ​ധി പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കൂ​ടെ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത 49 പേ​രും ഹു​സൈ​ൻ സേ​ട്ട്​ താ​മ​സി​ച്ചി​രു​ന്ന ചു​ള്ളി​ക്ക​ലി​ലെ സൂം ​റെ​സി​ഡ​ൻ​സി ഫ്ലാ​റ്റി​ലെ അ​ന്തേ​വാ​സി​ക​ളും നി​രീ​ക്ഷ​ണ​വി​ധേ​യ​രാ​ണ്.

ബന്ധുക്കളാരെയും മൃതദേഹത്തിന് അടുത്തേക്ക് വിടാനാവില്ല -മന്ത്രി

കോവിഡ് ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശിയെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ബന്ധുക്കളാരെയും മൃതദേഹത്തിന് അടുത്തേക്ക് വിടാനാവില്ല, ഭാര്യയെയും മകളെയും മൃതദേഹം വീഡിയോയിലൂടെ കാണിച്ചിട്ടുണ്ട്. പള്ളിയിലെ ഇമാമുമായി കലക്ടർ ബന്ധപ്പെട്ടിട്ടുണ്ട്. പ്രോട്ടോകോൾ പാലിച്ച് വളരെ സൂക്ഷ്മതയോടെയായിരിക്കും നടപടികളെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - first covid death in kerala-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.