കായംകുളം: കേരളത്തിലെ ആദ്യ വാഹനാപകട മരണം 105 വർഷം മുമ്പ് കായംകുളം കുറ്റിത്തെരുവിൽ. അ പകടത്തിൽ മരിച്ചത് കേരള കാളിദാസൻ കേരളവർമ വലിയകോയിത്തമ്പുരാനും.1914 സെപ്റ്റംബ ർ 20ന് കെ.പി (കായംകുളം-പുനലൂർ) റോഡിൽ കുറ്റിത്തെരുവിൽ കാർ മറിഞ്ഞായിരുന്നു അപകടം. മ രണം സംഭവിക്കുന്നത് 22നും. വാഹനത്തിൽ കേരളവർമക്ക് ഒപ്പമുണ്ടായിരുന്നത് മരുമകൻ കേരള പാണിനി എ.ആർ. രാജരാജ വർമയും. ഇദ്ദേഹത്തിെൻറ ഡയറിക്കുറിപ്പിലാണ് അപകടത്തെക്കുറിച്ച വിശദീകരണം.
വൈക്കം ക്ഷേത്രദർശനം കഴിഞ്ഞ് തിരുവനന്തപുരത്തെ കൊട്ടാരത്തിലേക്ക് മടങ്ങവെയായിരുന്നു സംഭവം. നായ് കുറുകെ ചാടിയപ്പോൾ ഡ്രൈവർ കാർ വെട്ടിച്ചതാണ് അപകടകാരണമായത്. സാരമായി പരിക്കേറ്റ വലിയ കോയിത്തമ്പുരാനെ സമീപത്തെ വീട്ടിലെത്തിച്ച് പ്രാഥമികശുശ്രൂഷ നൽകിയശേഷം മാവേലിക്കര കൊട്ടാരത്തിലേക്ക് മാറ്റുകയായിരുന്നു. കുറ്റിത്തെരുവ് പാലം കഴിഞ്ഞതോടെയാണ് നായ് കുറുകെ ചാടിയതെന്ന് കുറിപ്പിൽ പറയുന്നു.
വലിയകോയിത്തമ്പുരാൻ ഇരുന്ന ഭാഗത്തേക്ക് കാർ മറിയുകയായിരുന്നു. നെഞ്ചിെൻറ വലതുഭാഗം കാറിലോ നിലത്തോ ഇടിച്ചിട്ടുണ്ടാകാം, പുറമെ പരിക്കില്ലായിരുന്നു. ഒപ്പമുണ്ടായിരുന്ന പരിചാരകൻ തിരുമുൽപ്പാടിെൻറ കാൽ ഒടിഞ്ഞു. എ.ആറിെൻറ മക്കളായ ഭാഗീരഥിയമ്മ തമ്പുരാനും രാഘവവർമ രാജയും ചേർന്ന് എഴുതിയ ‘എ.ആർ. രാജരാജവർമ’ പുസ്തകത്തിലാണ് ഇതിെൻറ വിശദീകരണമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.