കൊല്ലം: കോർപറേഷൻ ഓഫിസിലെ മേയറുടെ മുറിക്ക് തീപിടിച്ചു. ഫയലുകളും ഫർണിച്ചറുകളും ടി.വിയും ഉൾപ്പടെ കത്തിനശിച്ചു. ഷോട്ട് സർക്ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെ മേയറുടെ ഓഫിസിൽ തീ പടരുന്നത് സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കാണുന്നത്. വിവരം അറിഞ്ഞ് കടപ്പാക്കട, ചാമക്കട ഫയർഫോഴ്സ് യൂണിറ്റെത്തി തീ കെടുത്തി.
ഫയലുകളും ഫർണിച്ചറുകളും ടി.വിയും മറ്റും കത്തിനശിച്ചു. ഓഫിസ് മുറിയുടെ വടക്ക് ഭാഗത്ത് നിന്നാണ് തീ പടർന്നത്. ഇലക്ട്രിക്കൽ ഇൻസപെക്ട്രേറ്റും ഫോറൻസിക്ക് വിദഗ്ധരും കൂടുതൽ പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.