Posted On
date_range Updated On
date_range തിരുവനന്തപുരത്ത് വൈക്കോൽ വണ്ടിക്ക് തീപിടിച്ചു
തിരുവനന്തപുരം: മംഗലപുരം കാരമോട് വയ്ക്കോൽ വണ്ടിക്ക് തീപിടിച്ചു. താഴ്ന്ന് കിടന്ന വൈദ്യുത ലൈനിൽ നിന്ന ാണ് തീപിടിച്ചത്. വണ്ടി ഭാഗികമായി കത്തി നശിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയ അപകടം ഒഴിവായി. അടുത്തുള്ള കളിമൺ ഖനന കമ്പനിയിൽ നിന്നുമാണ് വെള്ളമെത്തിച്ച് തീയണക്കാൻ ആരംഭിച്ചത്. തീ നിലവിൽ നിയന്ത്രണ വിധേയമാണ്.
ആറ്റിങ്ങൽ കഴക്കൂട്ടം യൂണിറ്റുകളിലെ മൂന്ന് യൂണിറ്റ് ഫയർഫോഴ്സുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. കെ.എസ്.ഇ.ബിയിെല ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്തുണ്ട്. മംഗലപുരം കാരമോട് ഭാഗത്തെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.