കോഴിക്കോട്: കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക നഷ്ടം വർധിക്കുന്നതോടെ സംസ്ഥാനത്ത് ആഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കുന്നു. ബസുടമകളുടെ സംയുക്ത സമിതിയാണ് വരുന്ന മാസം ഒന്നു മുതൽ പൂർണമായി സർവിസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചിരുന്നെങ്കിലും ആളുകൾ ഇല്ലാത്തതും മറ്റു പ്രയാസങ്ങളും ചൂണ്ടിക്കാണിച്ചാണ് തീരുമാനം. നിരക്ക് നിശ്ചയിക്കുന്ന കിലോമീറ്റര്‍ പരിധി കുറച്ചായിരുന്നു ടിക്കറ്റ് നിരക്ക് ലോക്ഡൗണിനു ശേഷം പരിഷ്‌കരിച്ചിരുന്നത്.
ഡീസല്‍ വില വര്‍ധന ക്രമാതീതമായി ഉയരുന്നത് അടക്കമുളള വിഷയങ്ങളും സംയുക്ത സമരസമിതി ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് നിരവധി മേഖലകള്‍ കണ്ടെയ്ന്‍മെൻറ് സോണായതിനാൽ ഈ പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.
നിലവില്‍ ആകെ 494 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. ഓരോ ദിവസം ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം കൂടിവരികയും ചെയ്യുന്നുണ്ട്. ചില പ്രദേശങ്ങളെ ഒഴിവാക്കി സർവിസ് നടത്താൻ കഴിയാതെവരുേമ്പാൾ, പൂർണമായി നിർത്തിവെക്കുന്നതാണ് ഉചിതമെന്നതിനാലാണ് തീരുമാനമെന്നാണ് വിവരം. ബസ് ഒാടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ജി ഫോം മോട്ടോർ വാഹനവകുപ്പിന് നല്‍കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.