Posted On
date_range Updated On
date_range ബജറ്റ് ചോർച്ച: ധനമന്ത്രിയുടെ സ്റ്റാഫിനെ നീക്കി
തിരുവനന്തപുരം: ബജറ്റ് വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രിയുടെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി കെ.മനോജ് പുതിയവിളയെ തൽസ്ഥാനത്ത് നിന്ന് നീക്കി. സംഭവത്തിൽ പ്രതിപക്ഷം ഗവർണർക്ക് പരാതി നൽകി. ബജറ്റ് വിവരങ്ങൾ ചോർന്നത് സർക്കാർ നിസാരമായി കാണരുതെന്നും പുതിയ ബജറ്റ് വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ബജറ്റ് അവതരണത്തിന് തൊട്ട് മുമ്പ് ബജറ്റിലെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ധനമന്ത്രിയും നൽകിയ വിശദീകരണങ്ങളിൽ തൃപ്തരാകാതെയാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.