'സമരത്തിന്​ വരാൻ വണ്ടിക്കൂലിയായി'; രണ്ടുമാസത്തെ കുടിശ്ശിക അനുവദിച്ചതിന് പിന്നാലെ ആശ വർക്കർമാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു​മുന്നിൽ ആശ വർക്കർമാരുടെ സമരം തുടരുന്നതിനിടെ, മൂന്നുമാസത്തെ കുടിശ്ശികയുള്ള ഓണറേറിയത്തിൽ രണ്ടുമാസത്തെ തുക അനുവദിച്ച്​ ധനവകുപ്പ്‌. കുടിശ്ശിക നൽകാൻ 52.85 കോടി രൂപയാണ്​ അനുവദിച്ചത്​.

തുക ബുധനാഴ്ച മുതൽ അക്കൗണ്ടിലെത്തുമെന്ന്​ ധനവകുപ്പ്‌ അറിയിച്ചു. എന്നാൽ, സമരത്തിന്‌ വരുന്നവർക്ക്‌ വണ്ടിക്കൂലിയായെന്നായിരുന്നു ഇതിനോടുള്ള​ സമരക്കാരുടെ പ്രതികരണം.

‘ഞങ്ങൾ ചെയ്‌ത ജോലിയുടെ കൂലി സമരം ചെയ്‌ത്‌ വാങ്ങേണ്ട അവസ്ഥയാണ്​. കുടിശ്ശിക അനുവദിച്ചുകൊണ്ടുള്ള ഓർഡർ നേരത്തേ വന്നതാണ്‌. അതുകൊണ്ടൊന്നും സമരം അവസാനിപ്പിക്കില്ല. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ മുന്നോട്ടുവെക്കുന്നത്‌. അതിൽ തീരുമാനമാകുംവരെ സമരം തുടരും’ -കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്​ വി.കെ. സദാനന്ദൻ പറഞ്ഞു.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 20ന്‌ മഹാസംഗമം ഉൾപ്പെടെ നടത്താനിരിക്കെയാണ്‌ സർക്കാർ രണ്ടു​ മാസത്തെ കുടിശ്ശിക അനുവദിച്ചത്​. 

Tags:    
News Summary - Finance Department grants two months' arrears to ASHA workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.