പോളിങ് ഉയർന്നില്ല; അന്തിമ വോട്ടിങ് കണക്ക് പുറത്ത്, ആദ്യ ഘട്ടത്തിൽ 70.91 ശതമാനം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ജില്ലകളിലെ അന്തിമ കണക്ക് പുറത്ത്. ഏഴ് ജില്ലകളിൽ നടന്ന ഒന്നാംഘട്ടത്തിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ അന്തിമ കണക്കിൽ 70.91 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2020ല്‍ സംസ്ഥാനത്താകെ 75.95 ശതമാനമായിരുന്നു പോളിങ്.

കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് എറണാകുളത്തും 74.57 (കഴിഞ്ഞതവണ 77.28), കുറവ് പത്തനംതിട്ടയിലുമാണ് 66.78 (കഴിഞ്ഞതവണ 69.72). കോര്‍പറേഷനുകളില്‍ കുറവ് പോളിങ് തിരുവനന്തപുരത്താണ്. ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളുണ്ടായതൊഴിച്ചാല്‍ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളാണ് ഒന്നാംഘട്ടം വിധിയെഴുതിയത്.

സ്ഥാനാർഥികള്‍ മരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ വിഴിഞ്ഞം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡുകളില്‍ വോട്ടെടുപ്പ് റദ്ദാക്കി. ഇവിടങ്ങളില്‍ വോട്ടെടുപ്പ് പിന്നീട് നടക്കും. ഇതൊഴികെ 593 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഒന്നാംഘട്ടം തെരഞ്ഞെടുപ്പ് നടന്നത്. രണ്ടാംഘട്ടം ഏഴ് വടക്കൽ ജില്ലകളിൽ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. 13നാണ് വോട്ടെണ്ണൽ.

ഏഴ് ജില്ലകളിലെ പോളിങ് ശതമാനത്തില്‍ (ബ്രാക്കറ്റിൽ 2020ലെ ശതമാനം)

തിരുവനന്തപുരം 67.47 (70.2)

കൊല്ലം 70.35 (73.51)

പത്തനംതിട്ട 66.78 (69.72)

ആലപ്പുഴ 73.80 (77.39)

കോട്ടയം 70.86 (73.95)

ഇടുക്കി 71.78 (74.68).

എറണാകുളം 74.57 (77.28)

കോർപറേഷൻ പോളിങ് (ശതമാനത്തിൽ)

തിരുവനന്തപുരം 58.24

കൊല്ലം 63.32

എറണാകുളം 62.52

Tags:    
News Summary - Final voting figures out, 70.91 percent in first phase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT