Posted On
date_range Updated On
date_range ചലച്ചിത്ര നിർമ്മാതാവ് വലിയവീട്ടിൽ സിറാജ് അന്തരിച്ചു
കൊച്ചി: പ്രമുഖ ചലച്ചിത്ര നിർമാതാവ് വലിയവീട്ടിൽ സിറാജ്(68) അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. രാജമാണിക്യം, പ്രജാപതി, അപരിചിതൻ, കാക്കി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്. ഖബറടക്കം വൈകുന്നേരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കലൂര്‍ തോട്ടത്തുംപടി ജുമാമസ്ജിദില്‍ നടക്കും.
അന്നു വരെയുള്ള മലയാള സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡ്‌കള്‍ തിരുത്തി എഴുതിയ ചിത്രമായിരുന്നു രാജമാണിക്യം. വെറും 4 കോടി മുതല്‍മുടക്കില്‍ വലിയവീട്ടില്‍ സിറാജ് നിര്‍മിച്ച ഈ ചിത്രം 22.5 കോടിയാണ് തിയറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത്. ‘വലിയവീട്ടിൽ’ എന്ന പേരിൽ സിനിമ വിതരണവും സിറാജ് നിർവഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.