കോഴിക്കോട്: ആലപ്പുഴ ധൻബാദ് എക്സ്പ്രസിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. ആഗസ്റ്റ് 15ന് ധന്‍ബാദ് എക്സ്പ്രസിന്‍റെ എസ്3, എസ്4 കോച്ചുകൾക്കിടയിലെ ശുചിമുറിയോട് ചേർന്നുള്ള വേസ്റ്റ് ബിന്നിലാണ് ഭ്രൂണം കണ്ടെത്തിയത്. രണ്ടു സീറ്റുകളിൽ രക്തക്കറ കണ്ടെത്തുകയും ചെയ്തിരുന്നു.
ഇപ്പോൾ ഈ കോച്ചുകളിൽ യാത്ര ചെയ്തവരുടെ പട്ടിക പൊലീസ് ശേഖരിച്ചു. തുടർന്ന് എസ്3, എസ്4 കോച്ചുകളിൽ യാത്ര ചെയ്തവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശുചിമുറിയിൽ രക്തക്കറ ഉണ്ടായിരുന്നെന്ന് ശുചീകരണ തൊഴിലാളികളും മൊഴി നൽകിയിട്ടുണ്ട്.
ഒടുവിൽ തമിഴ്നാട് സ്വദേശിനിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.