ഉ​രു​ൾപൊ​ട്ട​ലു​ണ്ടാ​യ ക​ണ്ണൂ​ർ നെ​ടും​പൊ​യി​ൽ വെ​ള്ള​റ കോ​ള​നി​യി​ൽ കാ​ണാ​താ​യ ച​ന്ദ്ര​നു​വേ​ണ്ടി ന​ട​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. തു​ട​ർ​ന്ന്​ വീ​ടി​ന്​

ര​ണ്ട​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​നി​ന്ന് മൃ​ത​ദേ​ഹം ല​ഭി​ച്ചു         

പ്ര​ള​യ​ഭീ​തി.. ഉ​രു​ൾ... ജാ​ഗ്ര​ത; ആ​റു മ​ര​ണം കൂ​ടി, നാലുപേരെ കാണാതായി

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ ഭീതി വിതച്ച് സംസ്ഥാനത്ത് മഴ കനക്കുന്നു. ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ആറു പേർകൂടി മരിച്ചു. കണ്ണൂർ പേരാവൂരിൽ തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കണിച്ചാർ പഞ്ചായത്തിലെ നെടുംപുറംചാൽ നദീറയുടെ മകൾ നൂമ തസ്മീൻ (രണ്ടര), വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രൻ (55), അരുവിക്കൽ രാജേഷ് (45) എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം മുണ്ടക്കയം കൂട്ടിക്കലിൽ ഒഴുക്കിൽപെട്ട് കാണാതായ റിയാസിന്‍റെയും (45) കോതമംഗലം ഉരുളൻതണ്ണിയിൽ വനത്തിൽ കാണാതായ പൗലോസിന്‍റെയും (65) മുളന്തുരുത്തിയിൽ കാണാതായ ടി.ആർ. അനീഷിന്‍റെയും (36) മൃതദേഹം കണ്ടെത്തി. ഇതോടെ മഴക്കെടുതിയിലും കടൽക്ഷോഭത്തിലും മരിച്ചവരുടെ എണ്ണം 13 ആയി. അതേ സമയം, ചാവക്കാട് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല.

തിരുവനന്തപുരം പുല്ലൂവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരെയാണ് ഇനിയും കണ്ടെത്താനാവാത്തത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ ആഴക്കടൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഫൈബർ വഞ്ചി തിരയിൽപെട്ട് മറിഞ്ഞത്. കാണാതായ ഫൈബർ വഞ്ചിയും വലയുൾപ്പെടെ ഉപകരണങ്ങളും കരക്കടിഞ്ഞു. പത്തനംതിട്ടയിൽ പമ്പയാറ്റിൽ ഒഴുക്കിൽപെട്ട് കാണാതായ റജി (54), കൊല്ലത്ത് ഇത്തിക്കരയാറിൽ കുണ്ടുമൺ ഭാഗത്ത് കുളിക്കാനിറങ്ങിയ കിളികൊല്ലൂർ അനുഗ്രഹ നഗർ സജീന മൻസിലിൽ നൗഫൽ (21) എന്നിവർക്കായി തിരച്ചിൽ തുടരുന്നു.

വടക്കൻ ജില്ലകളിൽ ജാഗരൂകരാകണം -മുഖ്യമന്ത്രി

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ശക്തമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ മേഖലയിലെ ജനങ്ങൾ ജാഗരൂകരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേന്ദ്ര ജല കമീഷന്‍റെ മുന്നറിയിപ്പ് പ്രകാരം പമ്പ (മാടമണ്‍), നെയ്യാര്‍ (അരുവിപ്പുറം), മണിമല (പുലകയര്‍), മണിമല (കല്ലൂപ്പാറ), കരമന (വെള്ളകടവ്) എന്നീ നദികളില്‍ ജലനിരപ്പ് അപകടകരമായ നിലയിലാണ്. അച്ചന്‍കോവില്‍ (തുമ്പമണ്‍), കാളിയാര്‍(കലമ്പുര്‍), തൊടുപുഴ (മണക്കാട്), മീനച്ചില്‍ (കിടങ്ങൂര്‍) നദികളിലും ജലനിരപ്പ് ഉയരുകയാണ്. നദികളുടെ കരകളിലുള്ള ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.

ദേശീയ ദുരന്തനിവാരണ സേന ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

10 ജി​ല്ല​ക​ളി​ൽ റെഡ് അലർട്ട്​

അ​തി​തീ​വ്ര​മ​ഴ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ റെഡ് അലർട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊല്ലം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ അം​ഗ​ൻ​വാ​ടി​ക​ൾ മു​ത​ൽ പ്ര​ഫ​ഷ​ന​ൽ കോ​ള​ജു​ക​ൾ വ​രെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ക​ല​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

നേ​ര​ത്തേ നി​ശ്ച​യി​ച്ച പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്കും അ​ഭി​മു​ഖ​ങ്ങ​ൾ​ക്കും മാ​റ്റ​മി​ല്ല. നി​റ​പു​ത്ത​രി ച​ട​ങ്ങി​നാ​യി ശ​ബ​രി​മ​ല ന​ട ബു​ധ​നാ​ഴ്ച തു​റ​ക്കും. ആ​ഗ​സ്റ്റ് നാ​ലു​വ​രെ അ​റ​ബി​ക്ക​ട​ല്‍ പ്ര​ക്ഷു​ബ്​​ധ​മാ​കാ​നും മൂ​ന്നു​മു​ത​ല്‍ 3.3 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ല്‍ ശ​ക്ത​മാ​യ തി​ര​മാ​ല​ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. അ​റ​ബി​ക്ക​ട​ലി​ല്‍ ആ​ഗ​സ്റ്റ് നാ​ലു വ​രെ മ​ത്സ്യ​ബ​ന്ധ​നം പാ​ടി​ല്ല.

95 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 2291 പേ​രെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ലാ​ണ് കൂ​ടു​ത​ൽ ക്യാ​മ്പു​ക​ൾ -25. മൂ​ന്നു ദി​വ​സ​ത്തെ മ​ഴ​യി​ൽ 27 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 126 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.

പ​രീ​ക്ഷ​ക​ൾ മാ​റ്റി

എം.​ജി, കേരള, കാലിക്കറ്റ് സ​ർ​വ​ക​ലാ​ശാ​ലകൾ ബു​ധ​നാ​ഴ്ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി. കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല ആ​ഗ​സ്റ്റ് മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി. പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട്. ബു​ധ​നാ​ഴ്ച ഏ​റ്റു​മാ​നൂ​ർ പ്രാ​ദേ​ശി​ക കാ​മ്പ​സി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഡി​പ്ലോ​മ ഇ​ൻ ആ​യു​ർ​വേ​ദ പ​ഞ്ച​ക​ർ​മ ആ​ൻ​ഡ്​ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്പാ ​തെ​റ​പ്പി പ്ര​വേ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ശാ​രീ​രി​ക​ക്ഷ​മ​ത പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും ആ​ഗ​സ്റ്റ് 11ലേ​ക്കു മാ​റ്റി. ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​എ റീ​അ​പ്പി​യ​റ​ൻ​സ് പ​രീ​ക്ഷ​ക​ൾ ആ​ഗ​സ്റ്റ് 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

Tags:    
News Summary - Fear of flood alertness; Six more deaths; Four people are missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.