‘പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു’; ശ്രീനിവാസന്‍റെ ഓർമകളിൽ സഹപാഠിയും നടനുമായ രജനീകാന്ത്

കോഴിക്കോട്: നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്. പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നുവെന്ന് രജനീകാന്ത് പറഞ്ഞു.

അതുല്യ നടനും നല്ല മനുഷ്യനുമായിരുന്നു ശ്രീനി. മദ്രാസിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. ശ്രീനിവാസന് അന്ത്യവിശ്രമം നേരുന്നതായും രജനീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുമിച്ച് പഠിച്ചവരാണ് നടന്മാരായ ശ്രീനിവാസനും രജനീകാന്തും. ശ്രീനിവാസന്‍റെ രചനയിൽ സൂപ്പർ ഹിറ്റായ 'കഥ പറയുമ്പോൾ' സിനിമയുടെ തമിഴ് റിമേക്കായ 'കുസേലനി'ൽ രജനീകാന്ത് പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. മലയാളത്തിൽ മമ്മൂട്ടി ചെയ്ത 'അശോക് കുമാർ' എന്ന സൂപ്പർ സ്റ്റാറിന്‍റെ വേഷമാണ് തമിഴിൽ രജനീകാന്ത് ചെയ്തത്.

കഥ പറയുമ്പോൾ കണ്ടപ്പോൾ രജനീകാന്ത് വൈകാരികമായാണ് സംസാരിച്ചതെന്നും ഇത്തരത്തിലൊക്കെ എഴുതാൻ കഴിയുമോയെന്ന് തന്നോട് ചോദിച്ചതായും ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞിരുന്നു. 

ഇന്ന് രാവിലെയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചത്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാവിലെ അസുഖം മൂർഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കണ്ണൂർ സ്വദേശിയായ ശ്രീനിവാസൻ കൊച്ചി ഉദയംപേരൂരിലാണ് താമസം.

Tags:    
News Summary - Actor Rajinikanth Condolence of Actor Sreenivasan Demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.