പിതാവിനെ രക്ഷിക്കാൻ സാമൂഹ്യ മാധ്യമത്തിലൂടെ സഹായം തേടിയ കുട്ടികളെ കണ്ടെത്തി

പത്തനംതിട്ട: തങ്ങളുടെ പിതാവിനെ സംരക്ഷിക്കണമെന്ന്  സമൂഹ്യമാധ്യമത്തിലൂടെ  അപേക്ഷിച്ച  കുട്ടികൾ റാന്നി കുന്നം പ്രദേശത്ത് താമസിക്കുന്ന കുട്ടികൾ ആണെന്ന് കണ്ടെത്തി. സ്വന്തം മാതാവ് പിതാവിനെ അപായപ്പെടുത്തുവാൻ ശ്രമിക്കുന്നതായും പിതാവിനെ രക്ഷിക്കണമെന്നും കരഞ്ഞ് അപേക്ഷിക്കുന്ന പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും വിഡിയോ കഴിഞ്ഞ ദിവസം സമൂഹ്യ മാധ്യമം വഴി വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിനെ തുടർന്ന് പത്തനംതിട്ട ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ നിർദേശ പ്രകാരം ചൈൽഡ് റെസ്ക്യു ഓഫീസർമാർ റാന്നി ഗ്രാമ പഞ്ചായത്ത് മുഖേനെയും വിദ്യാഭ്യാസ വകുപ്പ് മുഖേനെയും അന്വേഷണം നടത്തി കുട്ടികൾ താമസിക്കുന്ന വാടക വീടും പഠിക്കുന്ന സ്കൂളും കണ്ടെത്തുകയായിരുന്നു.

മലപ്പുറം സ്വദേശികളായ ഇവർ കഴിഞ്ഞ് രണ്ട് വർഷമായി റാന്നിയിൽ താമസിച്ച് വരികയാണ്. മലപ്പുറം ജില്ലയിലെ സ്വകാര്യ ആശുത്രിയിൽ ജോലി ചെയ്യുന്ന കുട്ടികളുടെ മാതാവ് കഴിഞ്ഞ ഒരു വർഷമായി  കുടുംബവുമായി വേർപിരിഞ്ഞ് താമസിക്കുകയാണ്.

 കുട്ടികൾക്ക് പിതാവിനൊപ്പം താമസിക്കുവാൻ താത്പര്യമെന്നാണ് അറിയിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുവാൻ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നടപടി സ്വീകരിക്കും.

ഫേസ്ബുക്കിൽ പ്രചരിച്ച വിഡിയോ

 
undefined
 

 

Tags:    
News Summary - Father Protection Ranni child Found-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.