Posted On
date_range Updated On
date_range മകളെ കൊന്ന് അച്ഛൻ പൊലീസിൽ കീഴടങ്ങി
പെരുവള്ളൂര്‍: മലപ്പുറം തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരുവള്ളൂരിൽ അച്ഛൻ മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശി പറങ്കി മാവിൽ ശശിധരനാണ് മകൾ ശാലു (18) വിനെ കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം ശശിധരൻ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ഇന്ന് പുലര്‍ച്ചയാണ് സംഭവം. ശശിക്ക് ഭാര്യയെ നേരത്തെ സംശയമുണ്ടായിരുന്നു. മകൾ അമ്മയെ അനുകൂലിച്ച് സംസാരിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ പൊലിസിന് മൊഴി നൽകി. സംഭവം നടക്കുേമ്പാൾ ഭാര്യ സഹോദരെൻറ വീട്ടിലായിരുന്നു.
ശശി അഞ്ചുവർഷമായി പെരുവള്ളൂർ ഹയർസെക്കണ്ടറി സ്കൂളിന് സമീപം വാടക വീട്ടിലാണ് താമസം. പെരിന്തല്‍മണ്ണ താഴെക്കോടാണ് ശശിയുടെ ഭാര്യവീട്. പ്ലസ്ടുവിന് ശേഷം പി.എസ്.സി പരിശീലനം നടത്തുകയായിരുന്നു ശാലു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.