എട്ടുവയസ്സുകാരിയെ ക്രൂരമായി മർദിച്ച് പ്രാങ്ക് വീഡിയോ എന്ന് ന്യായീകരിച്ച പിതാവ് കസ്റ്റഡിയിൽ

കണ്ണൂർ: എട്ടുവയസ്സുകാരിയായ മകളെ അതിക്രൂരമായി മർദിച്ച പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ തിരിച്ചെത്താൻ പ്രാങ്ക് വീഡിയോ ചെയ്തതാണെന്ന് പിതാവ് പൊലീസിനോട് വിശദീകരിച്ചിരുന്നു. തുടർന്ന് പിതാവിനൊപ്പം തന്നെ കുട്ടിയെ പൊലീസ് വിട്ടയക്കുകയും ചെയ്തിരുന്നു. പിന്നീട് സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാകുകയും ചെയ്തതോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കണ്ണൂർ ചെറുപുഴയിലാണ് സംഭവം. പ്രാപ്പൊയിൽ സ്വദേശി ജോസിനെതിരെയാണ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽനിന്ന് മാറിനിൽക്കുന്ന മാതാവിനോട് കുട്ടിക്ക് കൂടുതൽ അടുപ്പമുണ്ടെന്ന് പറഞ്ഞായിരുന്നു മർദനം. തല ഭിത്തിയിലിടിപ്പിക്കുകയും നിലത്തേക്ക് എറിയുകയും മുഖത്ത് അടിക്കുകയും വെട്ടുകത്തിയുമായി കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു ഇയാൾ.

കുട്ടിയെയും ഭാര്യയെയും ഇയാൾ ഉപദ്രവിക്കാറുണ്ടെന്ന് ചെറുപുഴ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എഫ്. അലക്സാണ്ടർ പറഞ്ഞു. ഇയാളുടെ ഉപദ്രവത്തെ തുടർന്ന് ഭാര്യ വീട്ടിൽനിന്ന് അകന്ന് കഴിയുകയാണ്. സംഭവത്തിൽ നടപടി തുടങ്ങിയിട്ടുണ്ടെന്ന് സി.ഡബ്ല്യു.സി ചെയർമാൻ കെ. രവി പറഞ്ഞു.

Tags:    
News Summary - Father in custody for brutally beating eight-year-old girl at Cherupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.