പരിസ്ഥിതി ആഘാത പഠനം: ഇളവ് ഉത്തരവ് പിൻവലിക്കണം -ഫാർമേഴ്സ് അസോസിയേഷൻ

കോഴിക്കോട്: കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പരിസ്ഥിതി ആഘാത വിലയിരുത്തുന്നൽ (ഇ.ഐ.എ) ഉത്തരവ് വനമേഖലയിലടക്കം വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നും ഇത് തിരുത്താൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്താമെന്നും ഫാർമേഴ്സ് അസോസിഷൻ ഓഫ് ഇന്ത്യാ സംസ്ഥാന കമ്മി യോഗം ആവശ്യപ്പെട്ടു.

വിർച്വൽ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് ബാലകൃഷ്ണൻ കമ്മന അധ്യക്ഷത വഹിച്ചു. നാളികേരകർഷക സമിതി സംസ്ഥാന പ്രസിഡന്‍റ് ഇളമന ഹരിദാസ് ഉദ്ഘാടനം ചെയ്തു. എഫ്.എ.ഒ.ഐ ദേശീയ ജനറൽ സെക്രട്ടറി കെ.എം സുരേഷ് ബാബു, കെ. കൃഷ്‌ണനുണ്ണി, രാമകൃഷ്ണൻ പി. പി, കമല പണിക്കർ, സി. തമ്പാൻ, സന്തോഷ്‌ പെരുവാച്ചേരി, ചന്ദ്രമതി കുളമ്പറ്റ, എം. അരുണിമ, മൂലത്ത് കുട്ട്യാലി, കെ.എം വേലായുധൻ, ഒ.കെ ലക്ഷ്മി, ജോസ് ആന്‍റോ, കീഴലത്തു കുഞ്ഞിരാമൻ, ശാരദ ജി. നായർ, കൊല്ലംകണ്ടി വിജയൻ, മുജീബ് കോമത്ത് എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.