മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെി. പാല്‍വെളിച്ചം ചാലിഗദ്ധ പാറക്കല്‍ ശശിയാണ് (56) മരിച്ചത്. ശനിയാഴ്ച രാവിലെ വീടിനടുത്തുള്ള കൃഷിയിടത്തിലാണ് മൃതദേഹം കണ്ടത്. വെള്ളിയാഴ്ച വൈകീട്ട് പാല്‍വെളിച്ചം ക്ഷേത്രത്തിലെ ഉത്സവസ്ഥലത്തേക്ക് പോയ ഇയാള്‍ തിരിച്ചത്തൊത്തതിനാല്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.
കാലില്‍ ആന ചവിട്ടി പരിക്കേല്‍പിച്ച നിലയിലാണ്. രാവിലെ ഏഴുമണിയോടെ വനപാലകരെ വിവരമറിയിച്ചെങ്കിലും രണ്ടു മണിക്കൂര്‍ വൈകിയാണ് സ്ഥലത്തത്തെിയത്. പ്രകോപിതരായ നാട്ടുകാര്‍ വനപാലകരെ തടഞ്ഞുവെച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താനും അനുവദിച്ചില്ല. സ്ഥലത്തത്തെിയ എ.എസ്.പി ജി. ജയദേവ് ചര്‍ച്ച നടത്തിയതിനുശേഷമാണ് നാട്ടുകാര്‍ ഇന്‍ക്വസ്റ്റിന് സമ്മതിച്ചത്.
വനംവകുപ്പ് അഞ്ചു ലക്ഷം രൂപയും റവന്യൂ വകുപ്പ് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നാലു ലക്ഷം രൂപയും ഉള്‍പ്പെടെ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നും മകന് വനംവകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കാമെന്നുമുള്ള ഉറപ്പിന്മേലാണ് ബഹളം അവസാനിച്ചത്. ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍ സംസ്കരിക്കും. ഭാര്യ: ഓമന. മക്കള്‍. അര്‍ജുന്‍, ശാരി. മരുമകന്‍: പ്രജീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.