മി​ഷ​ൻ സ​മു​ദ്ര: കേ​ര​ള​​ത്തെ തു​റ​മു​ഖ ന​ഗ​ര​മാ​ക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്റെ 600 കി​ലോ​മീ​റ്റ​ര്‍ തീ​ര​ദേ​ശം, ര​ണ്ട് അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ങ്ങ​ള്‍, ഒ​രു ക​ണ്ടൈ​ന​ര്‍ ട്രാ​ന്‍സ്ഷി​പ്മെ​ന്റ് ടെ​ര്‍മി​ന​ല്‍, 17 നോ​ണ്‍ മേ​ജ​ര്‍ തു​റ​മു​ഖ​ങ്ങ​ള്‍, മ​റ്റ​നേ​കം ജ​ല​സ്രോ​ത​സ്സു​ക​ള്‍ തു​ട‌​ങ്ങി​യ സാ​ധ്യ​ത​ക​ള്‍ സം​യോ​ജി​പ്പി​ച്ച് ‘മി​ഷ​ൻ സ​മു​ദ്ര’ എ​ന്ന സ്വ​പ്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന്​ ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​നം. അ​ഞ്ചു​വ​ര്‍ഷ​ത്തി​ന​കം സം​സ്ഥാ​ന​ത്തെ ലോ​ക മാ​രി​ടൈം ഭൂ​പ​ട​ത്തി​ല്‍ വ​ന്‍ ശ​ക്തി​യാ​യി ഉ​യ​ർ​ത്താ​നു​ള്ള പ​ദ്ധ​തി​യാ​യി ഇ​ത്​ മാ​റും.

കേ​ര​ള​ത്തെ തു​റ​മു​ഖ ന​ഗ​ര​മാ​യി വി​ഭാ​വ​നം ചെ​യ്ത് റോ​ഡ്, സ​മു​ദ്രം, റെ​യി​ല്‍, ഉ​ള്‍നാ​ട​ന്‍ ജ​ല​പാ​ത​ക​ള്‍, നി​ർ​മാ​ണ മേ​ഖ​ല​ക​ള്‍, ഗ്രീ​ന്‍ഫീ​ല്‍ഡ് സി​റ്റി എ​ന്നി​വ​യെ​ല്ലാം ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ‘മാ​രി​ടൈം സ​മ്പ​ദ്‌​വ്യ​വ​സ്ഥ’​യി​ലേ​ക്ക് സം​സ്ഥാ​ന​ത്തെ മാ​റ്റു​ക​യാ​ണ്​ ല​ക്ഷ്യം. വ​ന്‍കി​ട, ചെ​റു​കി​ട തു​റ​മു​ഖ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ഘ​ട്ടം​ഘ​ട്ട​മാ​യി ജ​ല​ഗ​താ​ഗ​ത സം​വി​ധാ​നം വി​ക​സി​പ്പി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യ ച​ര​ക്ക് ഗ​താ​ഗ​തം, തു​ട​ര്‍ന്ന് യാ​ത്രാ സേ​വ​ന​ങ്ങ​ള്‍, അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ ജ​ലാ​ശ​യ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ഏ​കീ​കൃ​ത നെ​റ്റ്‌​വ​ര്‍ക്ക് എ​ന്നി​വ സ്ഥാ​പി​ക്കും. പോ​ര്‍ട്ട് സി​റ്റി ഉ​ള്‍പ്പെ​ടു​ന്ന മി​ഷ​ന്‍ സ​മു​ദ്ര പ​ദ്ധ​തി​ക്കാ​യി 400 കോ​ടി​യാ​ണ്​ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ​ത്.

സം​സ്ഥാ​ന​ത്തി​ന്റെ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളും ഘ​ട​നാ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളും പ​ര​മ്പ​രാ​ഗ​ത മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ മാ​ത്രം പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന്​ ബ​ജ​റ്റ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​ധു​നി​ക​വും നൂ​ത​ന​വു​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വ​ന്‍കി​ട നി​ക്ഷേ​പം ആ​ക​ര്‍ഷി​ച്ച് ഖ​ജ​നാ​വി​ല്‍ പ​ണം സ​മാ​ഹ​രി​ക്കു​ക​യും ആ ​സ​മ്പ​ത്തി​ന്റെ നീ​തി​പൂ​ർ​വ​മാ​യ വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​ക്കു​ക​യും ചെ​യ്യാ​ൻ സ​ര്‍ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് വി.​ഡി. സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

മാ​രി​ടൈം പോ​ളി​സി ത​യാ​റാ​കും

മാ​രി​ടൈം ടൂ​റി​സം, ലോ​ജി​സ്റ്റി​ക്സ്, മാ​രി​ടൈം വ്യ​വ​സാ​യം, മാ​രി​ടൈം നി​യ​മ വി​ദ്യാ​ഭ്യാ​സം, മാ​രി​ടൈം മ്യൂ​സി​യം എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്ന കേ​ര​ള മാ​രി​ടൈം പോ​ളി​സി രൂ​പ​വ​ത്​​ക​രി​ക്കും. സം​സ്ഥാ​ന​ത്തെ നി​ർ​ണാ​യ​ക​മാ​യ നാ​ല് പ്ര​ധാ​ന നോ​ണ്‍ മേ​ജ​ര്‍ തു​റ​മു​ഖ​ങ്ങ​ളാ​യ വി​ഴി​ഞ്ഞം, കോ​വ​ളം, കൊ​ല്ലം, ബേ​പ്പൂ​ര്‍, അ​ഴീ​ക്ക​ല്‍ എ​ന്നി​വ​യു​ടെ വി​ക​സ​നം മു​ൻ​നി​ർ​ത്തി​യാ​ണി​ത്. ഒ​പ്പം ക​ട​ല്‍വ​ഴി ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​നും മ​റ്റു തു​റ​മു​ഖാ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ങ്ങ​ള്‍ക്കും ലോ​ജി​സ്റ്റി​ക്സ്-​ക​പ്പ​ല്‍ അ​നു​ബ​ന്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും മ​റ്റു 13 നോ​ണ്‍ മേ​ജ​ര്‍ തു​റ​മു​ഖ​ങ്ങ​ളി​ലെ തു​റ​മു​ഖ ഭൂ​മി​ക​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍, മ​റ്റ് ആ​സ്തി​ക​ള്‍ എ​ന്നി​വ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ലും ഇ​തി​ൽ​പ്പെ​ടു​ന്നു.

വി​ഴി​ഞ്ഞം വികസനം

വി​ഴി​ഞ്ഞം ട്രാ​ന്‍സ്ഷി​പ്മെ​ന്റ് ടെ​ര്‍മി​ന​ലി​നെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​നും ഗ​താ​ഗ​ത​ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നും ബാ​ല​രാ​മ​പു​രം-​വി​ഴി​ഞ്ഞം ഭൂ​ഗ​ര്‍ഭ റെ​യി​ല്‍, വി​ഴി​ഞ്ഞം - നാ​വാ​യി​ക്കു​ളം ഔ​ട്ട​ര്‍ റി​ങ് റോ​ഡ് എ​ന്നീ പ​ദ്ധ​തി​ക​ള്‍ക്കാ​യി സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലും നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​പ്പാ​ക്കും. വി​ഴി​ഞ്ഞം, കൊ​ച്ചി തു​റ​മു​ഖ​ങ്ങ​ള്‍ക്ക് ചു​റ്റും നി​ർ​മാ​ണ മേ​ഖ​ല​ക​ള്‍, സ്റ്റ​ഫി​ങ് സെ​ന്റ​റു​ക​ള്‍, ഡ്രൈ ​പോ​ര്‍ട്ട് എ​ന്നി​വ ആ​രം​ഭി​ക്കും. ആ​ഗോ​ള ഷി​പ്പി​ങ്​ വ്യ​വ​സാ​യം ഹ​രി​ത ഇ​ന്ധ​ന​ങ്ങ​ളി​ലേ​ക്ക് മാ​റി​യ അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി, ഗ്രീ​ന്‍ ബ​ങ്ക​റി​ങ്​ സേ​വ​നം ന​ല്‍കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ തു​റ​മു​ഖ​മാ​യി വി​ഴി​ഞ്ഞ​ത്തെ ഉ​യ‍ര്‍ത്തും. മ​ദ​ര്‍ഷി​പ്പ് നി​ർ​മാ​ണം, അ​വ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി ക​പ്പ​ല്‍ നി​ർ​മാ​ണ കേ​ന്ദ്രം സ്ഥാ​പി​ക്കും.  

Tags:    
News Summary - Mission Samudra: Kerala will be made a sea-facing city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.