അരവണ പായസ നിർമാണത്തെ കുറിച്ച്​ വ്യാജ പ്രചാരണം; ദേവസ്വം ബോർഡ്​ പരാതി നൽകി

ശബരിമല: ദേവസ്വത്തിലെ പ്രധാന പ്രസാദമായ അരവണ പായസത്തെക്കുറിച്ചും നിർമാണ രീതിയെക്കുറിച്ചും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വ്യാജ പ്രചാരണം നടത്തുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്​. സമൂഹ മാധ്യമങ്ങളിലൂടെയും ജനം ടി.വി യിലൂടെയും നടക്കുന്ന കുപ്രചാരണങ്ങൾക്കെതിരെ കേസ് രജിസ്​റ്റർ ചെയ്തു കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല എക്സിക്യൂട്ടിവ് ഓഫിസർ സന്നിധാനം പൊലീസ് സ്​റ്റേഷനിൽ പരാതി നൽകിയതായി ദേവസ്വം കമീഷണർ അറിയിച്ചു.

Tags:    
News Summary - False propaganda about Aravana Payasam making; The Devaswom Board filed a complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT