എസ്.ബി.ടി നിക്ഷേപത്തില്‍ 8.94 ലക്ഷത്തിന്‍െറ കള്ളനോട്ട്

തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്ന് എസ്.ബി.ടിയില്‍ നിക്ഷേപിച്ച പഴയനോട്ടുകളില്‍ കള്ളനോട്ടുകളും. 12,894 കോടിയുടെ പഴയ നോട്ടുകള്‍ സ്വീകരിച്ചതില്‍ 8.94 ലക്ഷത്തിന്‍െറ വ്യാജനോട്ടുകളാണ് കണ്ടത്തെിയത്. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 28 വരെയുള്ള കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയധികം കള്ളനോട്ടുകള്‍ എത്തിയതായി ബാങ്ക് അധികൃതര്‍ കണ്ടത്തെിയത്. ആകെയുള്ള 1180 ശാഖകളിലായി സ്വീകരിച്ച മൊത്തം തുകയുടെ 0.00069 ശതമാനാണ് കണ്ടത്തെിയ വ്യാജനോട്ടുകള്‍. നോട്ടെണ്ണല്‍ മെഷീനുകള്‍ വഴിയാണ് സാധാരണ നോട്ടുകള്‍ സ്വീകരിക്കുക. എന്നാല്‍ ഇത്തരം മെഷീനുകളെ വ്യാജനോട്ടുകള്‍ കണ്ടത്തെുന്ന കാര്യത്തില്‍ പൂര്‍ണമായി വിശ്വസിക്കാനാവില്ളെന്നാണ് ജീവനക്കാര്‍ പറയുന്നത്. കൈകൊണ്ട് എണ്ണിനോക്കുമ്പോഴാണ് പലതും ശ്രദ്ധയില്‍പെടുക. യഥാര്‍ഥ നോട്ടുകളെ വെല്ലുന്ന വ്യാജനോട്ടുകളുണ്ടെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ സൂക്ഷ്മപരിശോധനയിലേ ഇവ തിരിച്ചറിയാനാകൂ. 

നോട്ട് അസാധുവാക്കല്‍ വന്നശേഷം പഴയനോട്ടുകള്‍ മാറ്റിവാങ്ങാന്‍ വലിയ തിരക്കായിരുന്നു ബാങ്കുകളില്‍. ഈ തിരക്കുകള്‍ക്കും ബഹളങ്ങള്‍ക്കുമിടയില്‍ വ്യാജനോട്ടുകള്‍ നിക്ഷേപിച്ചിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ എല്ലാ ഇടപാടുകള്‍ക്കും കൃത്യമായ രേഖകള്‍ സൂക്ഷിക്കുന്നതിനാല്‍ വ്യാജനോട്ടുകള്‍ നിക്ഷേപിച്ചവരെ കണ്ടത്തൊനാകും. സീരിയല്‍ നമ്പര്‍ അടക്കം ഇടപാടുകാരന്‍െറ മറ്റ് വിവരങ്ങളും വാങ്ങിയശേഷമാണ് പഴയ 500, 1000 നോട്ടുകള്‍ മാറ്റിനല്‍കിയത്. നിക്ഷേപകരുടെ തിരിച്ചറിയല്‍ രേഖകളും ബാങ്കുകള്‍ സൂക്ഷിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ പരാതി നല്‍കുമെന്നാണ് വിവരം. വ്യാജനോട്ടുകള്‍ എത്തിയത് സാധാരണ ഇടപാടുകള്‍ക്കിടയിലാണോ, അതോ അസൂത്രിത നീക്കമുണ്ടായിട്ടുണ്ടോ എന്നും  പൊലീസ് പരിശോധിക്കും. അസാധുവായ 500, 1000 രൂപയുടെ കള്ളനോട്ടുകളാണ് കണ്ടത്തെിയത്. കള്ളനോട്ട് നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ ഒരുമിച്ചാക്കി പൊലീസിന് കൈമാറാനാണ് ബാങ്ക് അധികൃതരുടെ തീരുമാനം. 

ഇതിനിടെ പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് 50000 രൂപക്ക് മുകളില്‍ നോട്ടുകള്‍ നിക്ഷേപിക്കാനായി നല്‍കിയിരുന്ന ഫോം 60 വീണ്ടും പരിശോധിക്കാന്‍ റിസര്‍വ് ബാങ്ക് എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കി. അതേസമയം ഇടപാട് സംബന്ധിച്ച വൗച്ചറുകളും മറ്റും ഡിജിറ്റലൈസ് ചെയ്യാത്തതിനാല്‍ ഭാരിച്ചജോലിയാണ് ജീവനക്കാര്‍ നിര്‍വഹിക്കേണ്ടത്.

Tags:    
News Summary - fake notes in bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.