കൊച്ചി: ഒമ്പതക്ക നമ്പറിൽനിന്നുള്ള കാൾ എടുത്താൽ ഫോൺ പൊട്ടിത്തെറിക്കുമെന്ന് എറണാകുളം അസി. പൊലീസ് കമീഷണറുടെ പേ രിലുള്ള വ്യാജസന്ദേശം വാട്സ്ആപ്പിലും മറ്റും അതിവേഗം പരക്കുന്നു. 777888999 എന്ന നമ്പറിൽനിന്ന് വരുന്ന കാൾ വൈറസ് ആ ണെന്നും പ്രതികരിച്ചാൽ ഫോൺ പൊട്ടിത്തെറിച്ച് അപകടമുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പാണ് പ്രചരിക്കുന്നത്. എന്നാൽ, സന്ദേശം തേൻറതല്ലെന്നും ഉള്ളടക്കം തീർത്തും വസ്തുതവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി എ.സി.പി കെ. ലാൽജി രംഗത്തെത്തി. സൈബർ െപാലീസ് അന്വേഷണവും ആരംഭിച്ചു.
ഫോൺ പൊട്ടിത്തെറിക്കുമെന്ന ഹിന്ദിയിലുള്ള മുന്നറിയിപ്പ് വിഡിയോ, ഇതേക്കുറിച്ച് മലയാളത്തിൽ വിശദമാക്കുന്ന ഓഡിയോ സന്ദേശം, ഓഡിയോ എ.സി.പിയുടേതാണെന്ന ടെക്സ്റ്റ് സന്ദേശം എന്നിവയാണ് വാട്സ്ആപ്പിൽ പറക്കുന്നത്. ഹിന്ദി മനസ്സിലാകാത്തവർക്ക് വേണ്ടിയെന്ന സൂചനയോടെയാണ് എ.സി.പിയുടെ പേരിലുള്ള വ്യാജ ഓഡിയോ സന്ദേശം ഒപ്പംചേർത്തിട്ടുള്ളത്.
എന്നാൽ, ഏത് നമ്പറിൽനിന്നുള്ള കോൾ ആയാലും ഫോൺ പൊട്ടിത്തെറിക്കുകയെന്നത് ഒരിക്കലും സംഭവിക്കാത്തതാണെന്ന് എ.സി.പി ലാൽജി വ്യക്തമാക്കി. ‘‘ഫോണിെൻറ ബാറ്ററിക്കോ മറ്റോ എന്തെങ്കിലും തകരാറുണ്ടെങ്കിൽ പൊട്ടിത്തെറിച്ചേക്കാം. എന്നാൽ, ഈ സന്ദേശത്തിൽ പ്രചരിക്കുന്നത് തീർത്തും വസ്തുതവിരുദ്ധവും അശാസ്ത്രീയവുമാണ്. ജനങ്ങളെ ആശങ്കയിലാക്കുന്ന സന്ദേശത്തിനെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയും സ്വീകരിക്കും’’ -അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. വിഡിയോ കൃത്രിമമായി നിർമിച്ചതാണെന്നും ഫോൺ ഇത്തരത്തിൽ പൊട്ടിത്തെറിക്കില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും സൈബർ ഫോറൻസിക് വിദഗ്ധൻ ഡോ. വിനോദ് പി. ഭട്ടതിരിപ്പാടും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.