വ്യാജപേരിൽ എത്തിയ ഹോംനഴ്സ് നാലരപവന്റെ മാല കവർന്നു

ന്യൂമാഹി: വയോധികരെ ശുശ്രൂഷിക്കാൻ വ്യാജ പേരിൽ വ്യാജ ആധാർ കാർഡുമായി എത്തിയ ഹോംനഴ്സ് നാലരപവന്റെ മാല കവർന്നു. തിങ്കളാഴ്ച രാവിലെ ന്യൂ മാഹി കല്ലായ് അങ്ങാടിയിലാണ് സംഭവം.

കല്ലായ് അങ്ങാടി ഹർഷാൻ ഹൗസിൽ മുഹമ്മദ് അർഷാദിന്റെ മാതാപിതാക്കൾ താമസിക്കുന്ന വീട്ടിൽ ജോലിക്കെത്തിയതായിരുന്നു ഹോംനഴ്സ്. ഫാസില എന്ന പേരിലാണ് വയോധികരെ ശുശ്രൂഷിക്കാൻ എത്തിയത്. ഇത് ശരിയായ പേരെല്ലെന്നാണ് വീട്ടുകാർ പറയുന്നത്. തെളിവായി നൽകിയ ആധാർ കാർഡ് വ്യാജമാണെന്ന് പരിശോധനയിൽ തെളിഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags:    
News Summary - Fake Home nurse steals gold chain from employer's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.