മായംചേര്‍ത്ത വെളിച്ചെണ്ണ വീണ്ടും വിപണിയില്‍

പാലക്കാട്: സംസ്ഥാനത്ത് വെളിച്ചെണ്ണയില്‍ വീണ്ടും മായം കണ്ടത്തെി. നേരത്തേ മായം കണ്ടത്തെിയ ഏഴ് ബ്രാന്‍ഡുകള്‍ക്ക് സംസ്ഥാന ഭക്ഷ്യസുരക്ഷ കമീഷണര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മണ്ണാര്‍ക്കാട് സര്‍ക്കിളില്‍നിന്ന് എടുത്ത രണ്ട് സാമ്പിളുകളാണ് ഗുണനിലവാരമില്ളെന്ന് കണ്ടത്തെിയത്. ആഗസ്റ്റ് നാലിന് ശേഖരിച്ച സാമ്പിളുകള്‍ കാക്കനാട് റീജനല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചപ്പോഴാണ് മായം കണ്ടത്തെിയത്. ഉല്‍പാദക കമ്പനികള്‍ക്കെതിരെ ഒറ്റപ്പാലം ആര്‍.ഡി.ഒ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ ജില്ല ഭക്ഷ്യസുരക്ഷ വകുപ്പ് നടപടി തുടങ്ങി.

ഭക്ഷ്യസുരക്ഷ നിയമപ്രകാരം ശുദ്ധമായ വെളിച്ചെണ്ണയെന്ന് സര്‍ട്ടിഫൈ ചെയ്യണമെങ്കില്‍ എട്ട് ഘടകങ്ങള്‍ ഒത്തുവരണം. ആസിഡ് വാല്യൂ ആറ് യൂനിറ്റില്‍ താഴെയും അയഡിന്‍ വാല്യൂ 7.5നും പത്തിനും ഇടയിലും ആയിരിക്കണം. സാപോണിഫിക്കേഷന്‍ വാല്യൂ 250ല്‍ താഴെയും പോളന്‍സികി വാല്യൂ 13ല്‍ താഴെയും ആവരുത്. ബി.ആര്‍.ആര്‍ (ബ്യുറ്റുറോ-റിഫ്രാക്റ്റോ മീറ്റര്‍) റീഡിങ് 34നും 35.5നും ഇടയില്‍ ആകണം. വിഷാംശമുള്ള ആര്‍ജിമണ്‍ ഓയിലിന്‍െറ സാന്നിധ്യം ഉണ്ടാവാന്‍ പാടില്ല. ഗന്ധം, നിറം എന്നിവ വ്യക്തമാക്കുന്ന റിഫ്രാക്ടീവ് ഇന്‍ഡക്സ് 1.4481നും 1.4491നും ഇടയിലേ പാടുള്ളൂ.

മണ്ണാര്‍ക്കാട്ടുനിന്നുള്ള സാമ്പിളില്‍ റിഫ്രാക്ടീവ് ഇന്‍ഡക്സിലും അയഡിന്‍ വാല്യൂവിലുമാണ് പ്രകടമായ വ്യതിയാനം കണ്ടത്തെിയത്. താരതമ്യേന വിലക്കുറവുള്ള പാം കര്‍ണല്‍ ഓയില്‍ വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്ന പ്രവണത സംസ്ഥാനത്ത് വ്യാപകമായതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന കര്‍ശനമാക്കിയത്. തുടര്‍ച്ചയായ പരിശോധനകളില്‍ ഗുണനിലവാരമില്ളെന്ന് കണ്ടത്തെിയ പാക്കറ്റ് വെളിച്ചെണ്ണക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. തേങ്ങയുടെ ബ്രൗണ്‍ നിറമുള്ള മേല്‍ഭാഗം ചത്തെിയെടുത്തുണ്ടാക്കുന്ന ഗുണനിലവാരംകുറഞ്ഞ വെളിച്ചെണ്ണയും വിപണിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കോക്കനട്ട് ടേസ്റ്റ് ഓയില്‍ എന്ന പേരിലും അല്ലാതെയും ഇത് വിറ്റഴിക്കുന്നു.  ഉയര്‍ന്ന വിലക്കാണ് ഇത് വില്‍ക്കുന്നത്. പൊടിയാക്കാന്‍ ഉപയോഗിക്കുന്ന തേങ്ങയുടെ മേല്‍ഭാഗം ചത്തെിയെടുക്കുമ്പോഴുണ്ടാവുന്ന ചിപ്സാണ് വെളിച്ചെണ്ണയാക്കാന്‍ ഉപയോഗിക്കുന്നത്. ഇത്തരം ചിപ്പ്സ് ഉപയോഗിച്ച് വെളിച്ചെണ്ണ നിര്‍മിക്കുന്ന മലപ്പുറം വണ്ടൂരിലെ ഒരു മില്ലിന്‍െറ ലൈസന്‍സ് ഭക്ഷ്യസുരക്ഷ വകുപ്പ് റദ്ദാക്കിയിരുന്നു.

Tags:    
News Summary - fake coconut oil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.