സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം: നിയമനടപടി സ്വീകരിക്കുമെന്ന് ജിഫ്രി തങ്ങൾ

കോഴിക്കോട്: സമൂഹ മാധ്യമങ്ങളിൽ തന്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ വിശ്വാസി സമൂഹം തള്ളിക്കളയണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

'ന്യൂനപക്ഷം സി.പി.എമ്മിനെ വിശ്വസിക്കരുത്' എന്ന തലക്കെട്ടില്‍ ബുധനാഴ്ച ‘മാധ്യമ’ത്തില്‍ സി.എം.പി നേതാവ് സി.പി ജോണിന്റേതായി വന്ന അഭിമുഖമാണ് ജിഫ്രി തങ്ങളുടേതെന്ന പേരില്‍ അദ്ദേഹത്തിന്റെ ചിത്രമടക്കംവെച്ച് പ്രചരിപ്പിക്കുന്നത്. ‘സുപ്രഭാതം’ പത്രത്തില്‍ വന്ന ജിഫ്രി തങ്ങളുടെ ലേഖനം എന്ന പേരിലാണ് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. 

Tags:    
News Summary - Fake campaign in social media: Will take legal action -Jifri Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.