വ്യാജ അപ്പീൽ: നൃത്താധ്യാപകനും സഹായിയും കസ്റ്റഡിയിൽ

തൃശ്ശൂര്‍: സ്‌കൂള്‍ കലോത്സവത്തില്‍ സംസ്ഥാന ബാലാവകാശ കമീഷന്‍റെ പേരില്‍ വ്യാജ അപ്പീലുകള്‍ നല്‍കിയ സംഭവത്തില്‍ രണ്ടു പേർ കസ്റ്റഡിയിൽ. ഒരു നൃത്താധ്യാപകനും അപ്പീൽ തയാറാക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ച സഹായിയുമാണ് അറസ്റ്റിലായത്. ഇവരെ തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ ഐ.ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരുന്നു. ഇവരെ കൂടാതെ ഇടനിലാക്കാരായി പ്രവര്‍ത്തിച്ച അഞ്ചു പേരെയും പൊലീസ് ചോദ്യം ചെയ്യുന്നതായും റിപ്പോർട്ട്. 

ബാലാവകാശ കമീഷന്‍റെ പേരില്‍ വ്യാജ അപ്പീലുകള്‍ ഉണ്ടാക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. പൊതു വിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ഡയറക്ടറാണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് ഈസ്റ്റ് പൊലീസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി. പി. എന്‍. ഉണ്ണിരാജനാണ് അന്വേഷണച്ചുമതല.

പത്ത് വ്യാജ അപ്പീലുകളാണ് ഇത്തവണത്തെ കലോത്സവത്തില്‍ കണ്ടെത്തിയത്. 
 

Tags:    
News Summary - Fake Appeal: Dance Master and his Helper under Custody -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.