മട്ടാഞ്ചേരി: രണ്ടര വർഷം മുമ്പ് വീട് വിട്ടിറങ്ങിയ അച്ഛനെ കണ്ട സന്തോഷത്തിലായിരുന്നു മകൻ ഡോൺ ബോസ്കോ, ആദ്യമായി അമ്മായിയച്ഛനെ കാണുകയാണ് മരുമകൻ വിനീത്. രണ്ടര വർഷത്തോളമായി അലഞ്ഞുനടക്കുകയായിരുന്ന കൊല്ലം കുണ്ടറ സ്വദേശി 55കാരനായ ബാബു അലക്സാണ്ടറെയാണ് ഫോർട്ട്കൊച്ചിയിൽ മകനും മരുമകനും കണ്ടെത്തിയത്.
ഇതിലേക്ക് വഴിയൊരുക്കിയത് ഒരുഫേസ്ബുക്ക് പോസ്റ്റും. ചെറിയ മാനസികാസ്വസ്ഥതയുള്ള ബാബു ഇടക്കിടെ വീട് വിട്ട് പോകാറുണ്ടെങ്കിലും അധികം താമസിയാതെ മടങ്ങിവരാറാണ് പതിവെന്ന് മകൻ ഡോൺ ബോസ്കോ ‘മാധ്യമ’ത്തോട് പറഞ്ഞു. 2018ൽ വീട് വിട്ടശേഷം തിരിച്ചുവന്നില്ല.
ഇതിനിടെ, ബാബുവിെൻറ അസാന്നിധ്യത്തിൽ 2019ൽ വിനീതുമായി മകൾ ഡയാനയുടെ വിവാഹവും നടന്നു. ഫോർട്ട്കൊച്ചിയിലെ സാമൂഹികപ്രവർത്തകനായ ഷക്കീർ അലി തിങ്കളാഴ്ച ഫേസ്ബുക്കിൽ ബാബുവിെൻറ ചിത്രം പോസ്റ്റ് ചെയ്തത് മകൾ ഡയാന കണ്ടതോടെയാണ് സമാഗമത്തിന് വഴിയൊരുങ്ങിയത്. ബുധനാഴ്ച ഫോർട്ട്കൊച്ചി സി.ഐ ജി.പി. മനുരാജിെൻറ സാന്നിധ്യത്തിൽ മകനും മരുമകനും ബാബുവിനെ കുണ്ടറയിലെ വീട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.