തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ പരിചയം നടിച്ച് യുവാക്കളെ മർദിച്ച് പണവും രേഖകളും തട്ടിയ യുവതിയും ഭർത്താവും ഉൾപ്പെട്ട ഏഴംഗസംഘം പൊലീസ് പിടിയിൽ. കവടിയാർ നന്തൻകോട് ജിത്തു ഭവനിൽ ജിനു ജയൻ(19), ഭർത്താവ് കണ്ണമ്മൂല കൊല്ലൂർ തോട്ടുവരമ്പുവീട്ടിൽ വിഷ്ണു (24) എന്നിവരും കൂട്ടാളികളുമാണ് പിടിയിലായത്. ദമ്പതികളായ ഇവർ ഭഗത് സിങ് റോഡിൽ വാടകക്ക് താമസിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പേട്ട പൊലീസ് പറഞ്ഞു. സഹായികളായ അബിൻഷാ (22), ആഷിക്(22), മൻസൂർ(20), സ്റ്റാലിൻ(26), വിവേക് (21) എന്നിവരും പിടിയിലായി.
ഫേസ്ബുക്ക് ചാറ്റിലൂടെ യുവാവുമായി പരിചയപ്പെട്ട ജിനു ഇയാെളയും സുഹൃത്തിെനയും വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച് 40,000 രൂപയും മൊബൈൽ ഫോണും എ.ടി.എം കാർഡുകളും തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ഇൗമാസം 23 നായിരുന്നു സംഭവം.
എസ്.എച്ച്.ഒ സജുകുമാർ, എസ്.ഐമാരായ സുവർണകുമാർ, വിനോദ്, പ്രതാപൻ, എ.എസ്.െഎ സുരേഷ്, സി.പി.ഒമാരായ സന്തോഷ്, സുരേഷ്, പ്രവീൺ, രഞ്ജിത്ത്, ഉദയൻ, ജയശ്രീ, നീത എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.