അധിക പാൽ: ലിറ്ററിന് മില്‍മ അഞ്ചുരൂപ കൂടുതല്‍ നല്‍കും

കോഴിക്കോട്: ശരാശരി അളവിൽനിന്ന് അധികമായി ലഭിക്കുന്ന പാലിന് മലബാര്‍ മില്‍മ ലിറ്ററിന് അഞ്ചുരൂപ കൂടുതല്‍ നല്‍കും. നവംബര്‍ ഒന്നു മുതല്‍ 30 വരെ അധിക വില നല്‍കാനാണ് മലബാര്‍ മേഖല യൂനിയന്‍ ഭരണസമിതി തീരുമാനിച്ചത്. ഒക്ടോബറിൽ മില്‍മയിലേക്ക് നല്‍കിയ ശരാശരി പാലളവില്‍നിന്ന് കൂടുതലായി നല്‍കുന്ന പാലിനാണ് അധിക വിലയായ അഞ്ചു രൂപക്ക് അര്‍ഹത.

ഇത്തരത്തില്‍ നവംബറിൽ ഡയറിയില്‍ ലഭിക്കുന്ന അധിക പാലിന് ലിറ്ററിന് അഞ്ചുരൂപ കണക്കാക്കി അര്‍ഹരായ ക്ഷീരസംഘങ്ങളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കും.

പാലിന്റെ വില വര്‍ധിപ്പിക്കാതെ നിലവിലെ പ്രതികൂല സാഹചര്യത്തിലും ക്ഷീര കര്‍ഷകര്‍ക്ക് ഇത്തരം സഹായങ്ങള്‍ നല്‍കാന്‍ സാധിക്കുന്നത് ക്ഷീരകര്‍ഷക പ്രസ്ഥാനത്തിന്റെ ഉജ്ജ്വല നേട്ടമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, മാനേജിങ് ഡയറക്ടര്‍ ഡോ. പി. മുരളി എന്നിവര്‍ അറിയിച്ചു.

Tags:    
News Summary - Extra milk-Milma will pay Rs.5 more per litre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.