കല്ലായി​ റെയിൽ പാളത്തിൽ സ്​ഫോടക വസ്​തു

കോഴിക്കോട്​: കല്ലായി​ റെയിൽ വെ സ്​റ്റേഷനുസമീപം പാളത്തിൽ സ്​ഫോടക വസ്​തു കണ്ടെത്തി. ഗുഡ്​സ്​ ഷെഡിനോട്​ ചേർന്നുള്ള ഭാഗത്താണ്​ വെള്ളിയാഴ്​ച രാവിലെ ഐസ്​ക്രീം ബോളിൽ നിറച്ച നിലയിൽ സ്​ഫോടക വസ്​തു കണ്ടെത്തിയത്​.

പൊലീസ്​, റെയിൽവെ സംരക്ഷണ സേന, ഡോഗ്​ സക്വാഡ്​, ബോംബ്​ സ്​ക്വാഡ്​, ഫോറൻസിക്​ വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ പരിശോധന പുരോഗമിക്കുകയാണ്​. സിറ്റി പൊലീസ്​ മേധാവി എ.വി. ജോർജ്​ സ്​ഥലത്തെത്തിയിട്ടുണ്ട്​.

ഡോഗ്​ സ്​ക്വാഡിലെ നായ മണം പിടിച്ച്​ സമീപത്തെ വീടിനടുത്തെത്തിയതോടെ ഈ വീട്ടിലും തൊട്ടടുത്ത പ്രദേശങ്ങളിലും പൊലീസ്​ പരിശോധന നടത്തുകയാണ്​​.

Tags:    
News Summary - Explosive material on the tracks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.