വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാൻ വിദഗ്‌ധ പാനൽ രൂപീകരിക്കും -മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാൻ വിദഗ്‌ധ പാനൽ രൂപീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ ഉന്നതതല ചർച്ച സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ല. തീവ്രനിലപാട് ഉള്ളവർ പാനലിൽ ഉണ്ടാകില്ല. കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുമായി കൂടിയാലോചന നടത്തും. കുങ്കിയാനകളുടെ പാപ്പാൻമാർ വനംവകുപ്പിന്റെ അവിഭാജ്യ ഘടകമാണ്. ആ നിലയിൽ തന്നെ അവരെ പരിഗണിക്കുന്നുണ്ട്.

അരിക്കൊമ്പന്റെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളില്ലെന്നും ടെലി കോളറിലൂടെ ആനയുടെ നീക്കം നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ വിട്ടതിന് പിന്നാലെ, ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണമുണ്ടായി. മൗണ്ട് ഫോർട്ട് സ്കൂളിന് സമീപത്തെ ഷെഡ് കാട്ടാന കൂട്ടം തകർക്കുകയായിരുന്നു.

Tags:    
News Summary - Expert panel will form to find permanent solution for wild animal attack says Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.